HOME
DETAILS
MAL
ഭക്ഷ്യസുരക്ഷാ നിയമം: മുഖ്യമന്ത്രി പാസ്വാനെ കണ്ടു
backup
November 16 2016 | 18:11 PM
ന്യൂഡല്‍ഹി: ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ കേരളത്തിലെ നടത്തിപ്പു സംബന്ധിച്ചു കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വാനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.
ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ വിവിധ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനു കേരളം സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.
സംസ്ഥാനത്തു കുടിയേറ്റ തൊഴിലാളികള്‍ നിരവധിയുള്ളതിനാല്‍ നിയമപ്രകാരം സംസ്ഥാനത്തിനു അനുവദിച്ചിരിക്കുന്നതിനേക്കാള്‍ അധിക ഭക്ഷ്യധാന്യ വിഹിതം ആവശ്യമാണെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരളത്തിന് അനുവദിച്ചിരിക്കുന്ന ഭക്ഷ്യധാന്യ വിഹിതത്തിനു പുറമേ നാലു ലക്ഷം മെട്രിക് ടണ്‍ ധാന്യം തുടര്‍ന്നും നല്കുമെന്നു കേന്ദ്രമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."