മീറ്റര്‍ പിടിപ്പിക്കണമെന്ന തീരുമാനത്തില്‍ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികള്‍
കോട്ടയം: നഗരത്തിലെ ഒട്ടോകളില്‍ മീറ്റര്‍ സ്ഥാപിക്കണമെന്ന് അധികൃതരുടെ നിര്‍ദേശത്തെ അട്ടിമറിച്ച് ഓട്ടോറിക്ഷക്കാര്‍ പ്രതിഷേധവുമായി രംഗത്ത്.
ഇന്നലെ റെയില്‍വേ സ്റ്റേഷനില്‍ വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള നിരക്ക് വ്യക്തമാക്കി കൊണ്ട് ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ പണിമുടക്കി നഗരത്തില്‍ പ്രകടനം നടത്തി. ഇത് ഗതാഗതസ്തംഭനത്തിന് ഇടയാക്കി. എല്ലാ ഓട്ടോറിക്ഷാ തൊഴിലാളി യൂനിയനുകളുടെയും നേത്യത്വത്തിലാണ് പ്രകടനം നടത്തിയത്.
മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായിട്ടാണ് കഴിഞ്ഞ ദിവസം നിരക്കുകള്‍കാട്ടി ബോര്‍ഡ് സ്ഥാപിച്ചത്. തൊഴിലാളി യൂനിയനുകളുമായി ആലോചിക്കാതെയാണ് ബോര്‍ഡ് സ്ഥാപിച്ചതെന്ന് ഓട്ടോറിക്ഷാ തൊഴിലാളികള്‍ പറയുന്നത്.
യാത്രാക്കാരില്‍ നിന്ന് കഴുത്തറപ്പന്‍ ചാര്‍ജ് മേടിക്കുന്നതിനെതിരെ ഒരു വ്യാഴവട്ടമായി മീറ്റര്‍ ഘടിപ്പിച്ച് ഓടണമെന്ന് നിര്‍ദേശിക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍ തൊഴിലാളി സംഘടനകളുടെ മുന്‍പില്‍ മുട്ടുമടക്കി നടപ്പാക്കാന്‍ തുനിഞ്ഞവര്‍ പിന്‍മാറുകയായിരുന്നു.
അടുത്തയിടെ ജില്ലാ കലക്ടര്‍ സി.എ ലത ഓട്ടോറിക്ഷാ തൊഴിലാളികളുടെ അനീതിയില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ നവംബര്‍ 10 മുതല്‍ മീറ്റര്‍ ഘടിപ്പിക്കാതെ ഓടുന്ന ഓട്ടോറിക്ഷാകളെ പിടികൂടുമെന്ന് ഉത്തരവ് ഇറക്കിയിരുന്നു.
ഇതിന് പിന്നാലെ ആരോടും ആലോചിക്കാതെയാണ് തീരുമാനമെടുത്തതെന്നുള്ള ആക്ഷേപവുമായി തൊഴിലാളികള്‍ രംഗത്ത് എത്തിയത്. ഇതിന് എല്ലാവിധ സഹായ സഹകരങ്ങളുമായി തൊഴിലാളി യൂനിയനുകളും ഭരണപ്രതിപക്ഷ വ്യത്യാസം ഇല്ലാതെ രംഗത്ത് എത്തി.
ഇതിനോടകം നിരവധി മിന്നല്‍ പണിമുടക്ക് നടത്തി. അന്യസംസ്ഥാനക്കാര്‍ ഉള്‍പ്പടെ ലക്ഷങ്ങള്‍ വന്നുപോകുന്ന ഇവിടെ ഏകീക്യത കൂലി നിശ്ചയിച്ചതുമൂലം സാധാരണക്കാര്‍ക്ക് വന്‍ അനുഗ്രഹമാണ് ഉണ്ടാകുന്നത്.
ഇത് തകിടം മറിക്കാനാണ് യൂനിയനുകളും തൊഴിലാളികളും ഒരുങ്ങിയിരിക്കുന്നത്. മണ്ഡലകാലത്തിന്റെ ആദ്യ ദിനമായ ഇന്ന് രാവിലെ മുതല്‍ ഉച്ചവരെ നഗരത്തിലെ എല്ലാ ഓട്ടോറിക്ഷാ തൊഴിലാളികളും മീറ്റര്‍പ്രശ്‌നത്തില്‍ പണിമുടക്കി ആര്‍.ടി ഓഫിസ് ഉപരോധിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഓട്ടോറിക്ഷാ തൊഴിലാളികളുടെ ധിക്കാരപരമായ നടപടിക്കെതിരേ പൊതു ജനങ്ങളില്‍ നിന്ന് വന്‍ പ്രതിക്ഷേധമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."