ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ഇന്നു മുതല്‍ : വിരാട് കോഹ്ലി @ 50
വിശാഖപട്ടണം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു ഇന്നു വിശാഖപട്ടണത്തു തുടക്കം. ആദ്യ കളിയില്‍ നേടിയ മുന്തൂക്കത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ടിറങ്ങുന്നത്. ബാറ്റിങിലും ബൗളിങിലും മികച്ച നിലവാരമാണ് അവര്‍ പുലര്‍ത്തിയതെങ്കില്‍ ഇന്ത്യയുടെ സ്ഥിതി വ്യത്യസ്തമാണ്. ന്യൂസിലന്‍ഡിനെ വൈറ്റ്വാഷ് ചെയ്ത പ്രകടനത്തില്‍ നിന്നു ഇന്ത്യ താഴോട്ടു പോയി. ബാറ്റ്സ്മാന്മാര്ക്കും ബൗളര്‍മാര്‍ക്കും കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചില്ല. നിര്‍ണായക ക്യാച്ചുകള്‍ കൈവിട്ട് ഫീല്‍ഡില്‍ നിരന്തരം പിഴവുകള്‍ പറ്റിയതും ഇന്ത്യക്ക് ആശങ്ക നല്കുന്നു.
നായകന് കോഹ്ലിയാണ് ഈ ടെസ്റ്റില്‍ ശ്രദ്ധാ കേന്ദ്രം കരിയറിലെ 50ാം ടെസ്റ്റിനാണ് കോഹ്ലി ഇറങ്ങുന്നത്. മികച്ച ഫോമില്‍ നില്ക്കുന്ന കോഹ്ലി 50ാം ടെസ്റ്റ് അവിസ്മരണീയമാക്കുമോ എന്നു കാത്തിരുന്നു കാണാം. 49 ടെസ്റ്റുകളില്‍ നിന്നായി 13 സെഞ്ച്വറികളും 12 ഹാഫ് സെഞ്ച്വറികളുമടക്കം 3643 റണ്‍സാണ് നായകന്റെ സമ്പാദ്യം.
പരുക്കു മാറി കെ.എല്‍ രാഹുല്‍ ഓപണിങ് റോളില്‍ തിരിച്ചെത്തുന്നതാണ് ഇന്ത്യന്‍ ടീമിലെ ഏക മാറ്റം. വെറ്ററന്‍ താരം ഗൗതം ഗംഭീറിന്റെ സ്ഥാനം ഇതോടെ പോകുമെന്നുറപ്പായി. താരത്തിന്റെ അന്താരാഷ്ട്ര കരിയറിനും ഏതാണ്ട് അന്ത്യമായെന്നുറപ്പിക്കാം. പരുക്കു മാറി തിരിച്ചെത്തിയ ഇഷാന്ത് ശര്‍മയോ ഉമേഷ് യാദവോ ആരെങ്കിലും ഒരാള്‍ക്ക് ഇന്നവസരമുണ്ട്. മറ്റു മാറ്റങ്ങളൊന്നും ടീമിലില്ല.
ഇംഗ്ലണ്ട് നിരയില്‍ പരുക്കു മാറി തിരിച്ചെത്തുന്ന ജെയിംസ് ആന്‍ഡേഴ്സനോ അല്ലെങ്കില്‍ ക്രിസ് വോക്സിനോ രണ്ടില്‍ ഒരാള്‍ക്ക് അവസരം നല്‍കും. ആന്ഡേഴ്സന് മൊഹാലിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ അവസരം നല്‍കാനും സാധ്യതയുണ്ട്. ആഗസ്റ്റിനു ശേഷം ആന്ഡേഴ്സന് ഇംഗ്ലണ്ടിനായി കളിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."