ഗുജറാത്തില്‍ കൈക്കൂലിയായി നല്‍കിയത് 2.9 ലക്ഷം, എല്ലാം 2000 രൂപാ നോട്ട്; രണ്ട് പേരെ അറസ്റ്റ് ചെയ്തു
അഹമ്മദാബാദ്: രാജ്യം മുഴുവന്‍ നോട്ട് നിരോധനം മൂലം കഷ്ടപ്പെടുമ്പോള്‍ രണ്ട് പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയത് 2.9 ലക്ഷം രൂപ. എല്ലാം പുതിയ 2000 രൂപ നോട്ടുകള്‍.
നോട്ട് നിരോധനം വന്നിട്ട് ഒരാഴ്ച്ച പിന്നിട്ടതേ ഉള്ളു. പണം പിന്‍വലിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളും നിലനില്‍ക്കുന്നുണ്ട്. കൂടാതെ ഒരാള്‍ക്ക് അക്കൗണ്ടില്‍ നിന്ന് ആഴ്ച്ചയില്‍ 24,000 രൂപ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കുകയുമുള്ളു. എന്നിട്ടും ഇത്രയും തുക അതും പുതിയ 2000 ന്റെ നോട്ടുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ എങ്ങനെ ലഭ്യമായി എന്നതാണ് അധികൃതരെ കുഴക്കുന്ന ചോദ്യം.
കണ്ട്ല പോര്‍ട്ട് ട്രസ്റ്റ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി. ശ്രീനിവാസു, സബ് ഡിവിഷണല്‍ ഓഫീസര്‍ കെ. കോണ്ടേക്കര്‍ എന്നിവര്‍ ഒരു പ്രൈവറ്റ് ഇലക്ട്രിക്കല്‍ സ്ഥാപനത്തില്‍ നിന്നും 4.4 ലക്ഷം രൂപ കൈകൂലി വാങ്ങിയെന്നാണ് ഗുജറാത്ത് അഴിമതി വിരുദ്ധ വിഭാഗം കണ്ടെത്തിയിട്ടുള്ളത്.
ഇതില്‍ ഇടനിലക്കാരന് മുഖേന 2.5 ലക്ഷം രൂപ നവംബര്‍ 15 ന് കൈപറ്റി. സ്ഥാപനം നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിന്നീട് ശ്രീനിവാസുവിന്റെ വീട്ടില്‍ നിന്നും 40000 രൂപയും കണ്ടെത്തി. രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇത്രയും തുകയുടെ നോട്ടുകള്‍ എങ്ങനെ സമാഹരിച്ചു എന്ന കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇ്പ്പോള്‍ അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."