HOME
DETAILS

വരള്‍ച്ചാ മുന്‍കരുതല്‍: മണ്ഡലാടിസ്ഥാനത്തില്‍ യോഗം ചേരും

  
backup
November 17 2016 | 18:11 PM

%e0%b4%b5%e0%b4%b0%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d


കൊല്ലം: ജില്ലയില്‍ വരള്‍ച്ചക്കാലത്ത് കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി 11 നിയമസഭാ നിയോജക മണ്ഡലങ്ങളിലും ഒരു മാസത്തിനുള്ളില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേരണമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വരള്‍ച്ചാ മുന്‍കരുതല്‍ അവലോകന യോഗത്തില്‍ അധ്യക്ഷയായി സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ മേഖലകളിലേയും കുടിവെള്ള വിതരണ പദ്ധതികള്‍ സംബന്ധിച്ച്  വ്യക്തമായ ധാരണ ഉണ്ടാക്കണം. ചെറുകിട പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണം. പഞ്ചായത്തിന്റെ തനത് ഫണ്ട്  കുടിവെള്ള പദ്ധതികള്‍ക്കായി ചെലവഴിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വാട്ടര്‍ അതോറിറ്റി സാങ്കേതിക സഹായം നല്‍കണം. മണ്ഡലാടിസ്ഥാനത്തിലുള്ള യോഗങ്ങള്‍ക്ക് ശേഷം ഡിസംബര്‍ പകുതിയോടെ വീണ്ടും  ജില്ലാതല അവലോകന യോഗം ചേരും.
കുടിവെള്ള പൈപ്പുകള്‍ ഇടുന്നതിന് റോഡുകള്‍ മുറക്കേണ്ടതില്ലാത്ത സ്ഥലങ്ങള്‍ നിര്‍ണയിക്കണം.
പ്രധാന റോഡുകളില്‍ മുറിക്കേണ്ട സ്ഥലങ്ങളില്‍ ഈ ജോലികള്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്ന്  മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുവാനും അതത് മേഖലകളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുവാനും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തയ്യാറാവണമെന്ന് ആര്‍ രാമചന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. കുളങ്ങളുടെ ശുചീകരണത്തിനും കിണര്‍ റീചാര്‍ജ്ജിംഗിനും തദ്ദേശ ഭരണസ്ഥാപനങ്ങള്‍ മുന്‍തൂക്കം നല്‍കണമെന്ന് എം നൗഷാദ് എം എല്‍ എ നിര്‍ദേശിച്ചു. ജലത്തിന്റെ ദുരുപയോഗം കര്‍ശനമായി തടയണമെന്നും അദ്ദേഹം പറഞ്ഞു. നിസാര കാരണങ്ങള്‍ മൂലം പ്രവര്‍ത്തനക്ഷമമല്ലാത്ത കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും കൂടുതല്‍ ജലദൗര്‍ലഭ്യമുള്ള സ്ഥലങ്ങളില്‍ ചെറുകിട ജലവിതരണ പദ്ധതികള്‍ ലഭ്യമാക്കണമെന്നും അയിഷാ പോറ്റി എം.എല്‍.എ നിര്‍ദേശിച്ചു.  മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തികരിച്ചാല്‍ എല്ലാ മേഖലകളിലും കുടിവെള്ളമെത്തിക്കാമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ കുടിവെള്ള പ്രശ്‌നങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും യോഗത്തില്‍ വിശദമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, ജില്ലാ കലക്ടര്‍ മിത്ര റ്റി, സബ് കലക്ടര്‍ ഡോ. എസ് ചിത്ര, എ.ഡി.എം ഐ അബ്ദുള്‍ സലാം തുടങ്ങിയവര്‍ പങ്കെടുത്തു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  8 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  8 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  9 hours ago