ടെക്നോളജി കോണ്‍ക്ലേവ് നാളെ
തിരുവനന്തപുരം: ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജിയുടെ ടെക്നോളജി കോണ്‍ക്ലേവിന്റെ ഉദ്ഘാടനവും പുതിയ ഉല്പന്നങ്ങളുടെ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയന് നാളെ നിര്‍വഹിക്കും. തമ്പാനൂര്‍ അപ്പോളോ ഡിമോറോ ഹോട്ടലില്‍ വൈകിട്ട് ആറരക്ക് നടക്കുന്ന ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് കെ.എം. ചന്ദ്രശേഖര്‍ അധ്യക്ഷനാകും.
ബയോ മെഡിക്കല്‍ ഡിവൈസുകള്‍ക്കായുള്ള ടെക്നിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ സമര്‍പ്പണം കേന്ദ്ര ശാസ്ത്ര സാങ്കേതിക-ഭൗമശാസ്ത്ര വകുപ്പ് മന്ത്രി വൈ.എസ്. ചൗധരി നിര്‍വഹിക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത ടി.ടി.കെ ചിത്ര ഹൃദയവാല്‍വിന്റെ രജതജൂബിലിയോടനുബന്ധിച്ച് 25 രോഗികള്‍ക്കുള്ള ഹൃദയവാല്‍വ് സൗജന്യമായി നല്‍കുന്നതിന്റെ സമ്മതപത്രവും ചടങ്ങില്‍ മുഖ്യമന്ത്രിക്ക് കൈമാറും. ബയോമെഡിക്കല്‍ ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന ടീമംഗങ്ങളെ ചടങ്ങില്‍ എന്‍.കെ. പ്രേമചന്ദ്രന് എം.പി ആദരിക്കും. ഇ-കണ്സള്ട്ടേഷന് സര്‍വീസുകളുടെ സമര്‍പ്പണം കേന്ദ്ര ഐ.ടി സെക്രട്ടറി അരുണാ സുന്ദരരാജ് നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."