ഡി.വൈ.എസ്.പിയുടെ വീട്ടുവളപ്പില്‍ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍
ആറ്റിങ്ങല്‍: ഡിവൈ.എസ്.പിയുടെ വീട്ടുവളപ്പില്‍ യുവാവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍. സംഭവത്തില്‍ദുരൂഹതയുണ്ടെന്ന് പൊലിസ്. ആറ്റിങ്ങല്‍ കടുവയില്‍ കൊട്ടാരവിള വീട്ടില്‍ രാഘവന്റെ മകന് രാജന് (39) ആണ് മരിച്ചത്.
നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി സുല്‍ഫിക്കറുടെ ആറ്റിങ്ങല്‍ വലിയകുന്ന് മനോമോഹന വിലാസം സ്റ്റേഡിയം റോഡിലെ വീട്ടുവളപ്പില്‍ ഇന്നലെ പകല്‍ മൂന്നുമണിക്കായിരുന്നു സംഭവം. ജോലിക്കാരിയായ കാട്ടുംപുറം സ്വദേശിനി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു.
ഇവരുടെ അകന്ന ബന്ധുവാണ് രാജന്. ഇവര്‍ തമ്മില്‍ വളരെ നാളായി അടുപ്പമുണ്ടെന്ന് പൊലിസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
അടുത്തടുത്ത് വീടുകളുള്ള സ്ഥലത്താണ് സംഭവം നടന്നത്.യുവാവിന്റെ നിലവിളി കേട്ട് സമീപവാസികള്‍ എത്തുമ്പോഴേയ്ക്കും അയാള്‍ കത്തിക്കരിഞ്ഞിരുന്നു. ഗേറ്റു തുറക്കുന്ന ശബ്ദം കേട്ട് താന്‍ ഇറങ്ങിവന്നപ്പോഴേക്കും ഇയാള്‍ തീകൊളുത്തിക്കഴിഞ്ഞുവെന്നാണ് ജോലിക്കാരി പൊലിസിനോട് പറഞ്ഞത്. ഇയാള്‍ മരിച്ചു കിടന്ന സ്ഥലത്ത് ഒരു കത്തിയും വീട്ടിനു മുന്നില്‍ മണ്ണെണ്ണ കന്നാസും കിടന്നിരുന്നു.
നാട്ടുകാര്‍ അറിയിച്ചാണ് പൊലിസ്് എത്തിയത്. റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ രാജന് കടുവയിലെ വീടും പുരയിടവും വിറ്റശേഷം സഹോദരിയോടൊപ്പം കല്ലുവാതുക്കലാണ് താമസം. വിവാഹിതനാണെങ്കിലും ബന്ധം വേര്‍പെടുത്തി. മക്കളില്ല.
സംഭവം നടന്ന വീട്ടില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള രവിവര്‍മ്മ ലൈനില്‍ ഒരു സ്കൂട്ടര്‍ അനാഥമായിരിക്കുന്നതു കണ്ട് പൊലിസ്് പരിശോധിച്ച് ആര്.സി ബുക്കു കണ്ടെത്തി അന്വേഷിച്ചാണ് ആളെ തിരിച്ചറിഞ്ഞത്. സ്കൂട്ടിയുടെ രേഖയില്‍ കണ്ട ആളുമായി ബന്ധപ്പെട്ടപ്പോള്‍ അത് ടി.വി.എസില്‍ വിറ്റുവെന്ന് അറിയാനായി.
ടി.വി.എസില്‍ ബന്ധപ്പെട്ടണ് വാങ്ങിയ ആളിനെ കണ്ടെത്തിയത്. രണ്ടാഴ്ച മുന്‍പ് വാങ്ങിയ സ്കൂട്ടിയിലെ പേര് മാറിയിരുന്നില്ല. ആറ്റിങ്ങലിലെ ഒരു പ്രമുഖ സ്റ്റുഡിയോയ്ക്കു വേണ്ടിയാണ് ഈസ്കൂട്ടര് വാങ്ങിയത്. സുഹൃത്തായ ഇയാളില്‍ നിന്നും രാജന് സ്കൂട്ടി വാങ്ങി പോകുയായിരുന്നു.
ഇയാള്‍ ഒരു കന്നാസുമായി പോകുന്നത് കണ്ടതായി സമീപവാസികള്‍ പറയുന്നു. ഫോറന്‍സിക് വിദഗ്ധര്‍ എത്തി തെളിവുകള്‍ ശേഖരിച്ച ശേഷം മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."