സ്കോഡ റാപ്പിഡ് പുതിയ മോഡല്‍ വിപണിയിലെത്തി
കൊച്ചി: സ്കോഡ റാപ്പിഡ് പുതിയ മോഡല്‍ കേരള വിപണിയിലെത്തി. ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ രീതിയില്‍ രൂപകല്പന ചെയ്തിട്ടുള്ള പുതിയ മോഡല്‍ മികച്ച പെര്‍ഫോമന്‍സാണ് വാഗ്ദാനം ചെയ്യുന്നത്. 8.42 ലക്ഷം രൂപയാണ് കൊച്ചിയിലെ എക്സ് ഷോറൂം വില.
1.6 ലിറ്റര്‍ എം.പി.ഐ പെട്രോള്‍ എന്ജിന് മുതല്‍ 1.5 ലിറ്റര്‍ ടി.ഡി.ഐ ഡീസല്‍ എന്ജിന് വരെയുള്ള ആക്ടീവ്, അംബീഷന്‍, സ്റ്റൈല്‍ എന്നിങ്ങനെ മൂന്നു വേരിയന്റുകള്‍ പുതിയ റാപ്പിഡിനുണ്ട്. ഒന്നര ലിറ്റര്‍ ഡീസല്‍ എന്ജിന് മോഡലിന് ടിപ്ട്രോണിക്സോടു കൂടിയ ഡി.എസ്.ജി ഗിയര്‍ ബോക്സാണ് ഏറ്റവും വലിയ പ്രത്യേകത.
ബ്രില്യന്റ് സില്‍വര്‍, കാന്‍ഡി വൈറ്റ്, കപ്പൂച്ചിനോ ബീജ്, കാര്‍ബണ്‍ സ്റ്റീല്‍, സില്‍ക് ബ്ലൂ, ഫ്ളാഷ് റെഡ് എന്നീ കളറുകളാണുള്ളത്. ദീര്‍ഘദൂര യാത്രകള്‍ക്കൊപ്പം നഗരപരിധിക്കുള്ളിലെ ചെറുയാത്രകള്‍ക്കും അനുയോജ്യമായ വിധത്തിലുള്ള ഫാമിലി കാറാണ് പുതിയ സ്കോഡ റാപ്പിഡ് എന്ന് സ്കോഡ ഓട്ടോ ഇന്‍ഡ്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അശുതോഷ് ദീക്ഷിത് പറഞ്ഞു. മികച്ച പെര്‍ഫോമന്‍സ്, വൈകാരികമായ രൂപകല്പന, ഉയര്‍ന്ന സുരക്ഷാസംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിയ സി സെഗ്മന്റിലെ ഏറ്റവും മികച്ച മോഡലായാണ് ഇത് അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സ്കോഡയുടെ 2017ലെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കാന്‍ കഴിയുന്ന വിപണിയായാണ് കൊച്ചി പരിഗണിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."