കരള്‍ പകുത്തുനല്‍കി ശരണ്‍ യുവതലമുറയ്ക്ക് മാതൃകയാവുന്നു
മുതുകുളം: ഫെയ്‌സ് ബുക്കിലും വാട്‌സ് ആപ്പിലും ദു:ഖങ്ങളും ദുരിതങ്ങളും അനുഭവിക്കുന്നവരുടെ വാര്‍ത്തകള്‍ക്ക് ഷെയറും കമന്റും മാത്രം ചെയ്യാന്‍ മത്സരിക്കുന്ന യുവതലമുറക്ക് മാതൃകയാവുകയാണ് തൃക്കുന്നപ്പുഴ എസ്.എന്‍ നഗറില്‍ ശരണ്‍നിവാസില്‍ ശരണ്‍ പ്രകാശ് എന്ന ഇരുപത്തിയാറുകാരന്‍.
കരുവാറ്റാ സ്വദേശിയായ ജോഷി ലാല്‍(40) ലിന് തന്റെ കരള്‍ പകുത്തു നല്‍കിയാണ് കൊല്ലം തുറമുഖവകുപ്പില്‍ ഉദ്യോഗസ്ഥന്‍ കൂടിയായ ശരണ്‍ മാതൃകയാവുന്നത്.കഴിഞ്ഞദിവസം എറണാകുളം അമൃതാ ഹോസ്പിറ്റലില്‍ ആണ് ശരണ്‍ ശസ്ത്രക്രിയക്ക് വിധേയനായി ലിവര്‍ സിറോസിസ് ബാധിച്ച ജോഷിലാലിന് കരള്‍ പകുതി നല്‍കിയത് .ഇരുവരും ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു.
രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കരള്‍ മാറ്റി വെക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല എന്നു വൈദ്യശാസ്ത്രം വിധിയെഴുതിയ ജോഷി ഇതിനായി പല ഭാഗത്തും അന്വേഷണം നടത്തുകയായിരുന്നു.ഈ വിവരം സുഹൃത്തായ അരുണ്‍ മുഖേനയാണ് ശരണ്‍ അറിയുന്നത്.ഉടന്‍ തന്റെ സമ്മതം അറിയിക്കുകയായിരുന്നു.ശരണിന്റെ മാതാപിതാക്കളും സഹോദരനും പൂര്‍ണ്ണ പിന്‍തുണയാണ് ഈ തീരുമാനത്തിന് നല്‍കിയത്. പിന്നീട് മൂന്ന് മാസത്തോളം നീണ്ട് നിന്ന ഇതിന്റെ വിവിധ സാങ്കേതികവും നിയമപരവുമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്തിയത്.
നങ്ങ്യാര്‍രകുളങ്ങര ടികെ.എംഎം കോളേജിലെവിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ ചുരുങ്ങിയ കാലം കൊണ്ട് എസ്എഫ്‌ഐ ജില്ലാകമ്മറ്റി അംഗം വരെ എത്തിയ ശരണ്‍ ജോലി ലഭിച്ചതോടെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.എങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍ പന്തിയില്‍ ത്തന്നെ ഉണ്ടായിരുന്നു.കൂടാതെ മരണാന്തരം ശരീരം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് നല്‍കാനും ഇതിനകം സമ്മതപത്രം നല്‍കി കഴിഞ്ഞു.
ശരണിന്റെ പിതാവ് പ്രകാശന്‍,മാതാവ് കനകമ്മ(മുന്‍ തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ്,കയര്‍ വര്‍ക്കേഴ്‌സ് യുണിയന്‍ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി )സഹോദരന്‍ പ്രതാപന്‍. സമൂഹത്തിന് മാതൃകയാകും വിധം നന്മ ചെയ്യാന്‍ ശരണിനെ പൂര്‍ണ്ണമായി പിന്തുണക്കുകയാണ് ഈ കുടുംബവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."