HOME
DETAILS

ചിലര്‍ സംപൂജ്യരായി; ചിലര്‍ക്ക് ആശ്വാസ ജയം

  
backup
May 19 2016 | 20:05 PM

%e0%b4%9a%e0%b4%bf%e0%b4%b2%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%aa%e0%b5%82%e0%b4%9c%e0%b5%8d%e0%b4%af%e0%b4%b0%e0%b4%be%e0%b4%af%e0%b4%bf-%e0%b4%9a%e0%b4%bf%e0%b4%b2%e0%b4%b0

പ്രജോദ് കടയ്ക്കല്‍

തിരുവനന്തപുരം: എല്‍.ഡി.എഫിലെയും യു.ഡി.എഫിലെയും പല കക്ഷികള്‍ക്കും ഇത്തവണ നിയമസഭയില്‍ പ്രാതിനിധ്യമില്ല.എല്‍.ഡി.എഫിന്റെ ഭാഗമായിനിന്ന് ജനവിധി തേടിയ ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, ഐ.എന്‍.എല്‍, യു.ഡി.എഫിന്റെ ഭാഗമായിനിന്ന ആര്‍.എസ്.പി, ജനതാദള്‍ (യു) എന്നീ കക്ഷികളാണ് മത്സരിച്ച മുഴുവന്‍ സീറ്റുകളിലും പരാജയപ്പെട്ടത്. എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫ് പാളയത്തിലെത്തിയ ആര്‍.എസ്.പി മത്സരിച്ച അഞ്ച് സീറ്റുകളിലും പരാജയപ്പെട്ടതോടെ കേരള രാഷ്ട്രീയത്തില്‍ അവരുടെ നിലനില്‍പ്പുതന്നെ ചോദ്യംചെയ്യപ്പെടുകയാണ്.


കഴിഞ്ഞ നിയമസഭയില്‍ മൂന്ന് അംഗങ്ങളുണ്ടായിരുന്ന ആര്‍.എസ്.പി, അവരുടെ കുത്തകയായിരുന്ന കൊല്ലം ജില്ലയിലെ ചവറ, ഇരവിപുരം, കുന്നത്തൂര്‍ എന്നിവിടങ്ങളിലും ജില്ലക്കുപുറത്ത് മത്സരിച്ച ആറ്റിങ്ങല്‍, കയ്പമംഗലം എന്നിവിടങ്ങളിലും കനത്തതോല്‍വി ഏറ്റുവാങ്ങി.
ചവറയില്‍ മന്ത്രി ഷിബു ബേബിജോണും ഇരവിപുരത്ത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ.എ അസീസും കുന്നത്തൂരില്‍ ഉല്ലാസ് കോവൂരും ആറ്റിങ്ങലില്‍ കെ.ചന്ദ്രബാബുവും കയ്പമംഗലത്ത് എം.ടി മുഹമ്മദ് നഹാസുമാണ് പരാജയപ്പെട്ടത്. ജനതാദള്‍(യു) മത്സരിച്ച ഏഴുസീറ്റിലും ദയനീയമായി പരാജയപ്പെട്ടു. കഴിഞ്ഞ നിയമസഭയില്‍ അവര്‍ക്ക് രണ്ട് എം.എല്‍.എമാരുണ്ടായിരുന്നു.
സിറ്റിങ് എം.എല്‍.എമാരായിരുന്ന മന്ത്രി കെ.പി മോഹനന്‍ കൂത്തുപറമ്പിലും എം.വി ശ്രേയാംസ്‌കുമാര്‍ കല്‍പ്പറ്റയിലും പരാജയപ്പെട്ടു. മട്ടന്നൂരില്‍ കെ.പി പ്രശാന്തും ആലപ്പുഴയില്‍ ഷെയ്ഖ് പി.ഹാരിസും നേമത്ത് മുന്‍മന്ത്രി വി.സുരേന്ദ്രന്‍പിള്ളയും വടകരയില്‍ മനയത്ത് ചന്ദ്രനും എലത്തൂരില്‍ പി.കിഷന്‍ചന്ദുമാണ് പരാജയപ്പെട്ട മറ്റ് ജെ.ഡി(യു) സ്ഥാനാര്‍ഥികള്‍.


കേരളാ കോണ്‍ഗ്രസ് എമ്മുമായി തെറ്റിപ്പിരിഞ്ഞ് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് രൂപീകരിച്ച് ഇടതുപാളയത്തില്‍ മത്സരിക്കാനെത്തിയ ആന്റണി രാജു തിരുവനന്തപുരത്തും ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കിയിലും ഡോ.കെ.സി ജോസഫ് ചങ്ങനാശ്ശേരിയിലും പി.സി ജോസഫ് പൂഞ്ഞാറിലും പരാജയപ്പെട്ടു.
ഐ.എന്‍.എല്‍ സ്ഥാനാര്‍ഥികളായി കോഴിക്കോട് സൗത്തില്‍ മത്സരിച്ച പ്രൊഫ.എ.പി അബ്ദുള്‍ വഹാബിനും വള്ളിക്കുന്നില്‍ മത്സരിച്ച അഡ്വ.ഒ.കെ തങ്ങള്‍ക്കും കാസര്‍കോട്ട് മത്സരിച്ച ഡോ.എ.എ അമീനും പരാജയമായിരുന്നു ഫലം.


ഇടതുപാളയത്തില്‍ മത്സരിച്ച കേരളാ കോണ്‍ഗ്രസ് (സ്‌കറിയ) വിഭാഗം നേതാവ് സ്‌കറിയ തോമസ് കടുത്തുരുത്തിയില്‍ യു.ഡി.എഫിലെ മോന്‍സ് ജോസഫിനോട് 42,256 വോട്ടിനാണ് പരാജയപ്പെട്ടത്.
അതേസമയം, യു.ഡി.എഫില്‍ ഒറ്റ സീറ്റില്‍ മത്സരിച്ച സി.എം.പി നേതാവ് സി.പി ജോണ്‍ കുന്നംകുളത്ത് 7782 വോട്ടിനു സി.പി.എമ്മിലെ എ.സി മൊയ്തീനോടു പരാജയപ്പെട്ടപ്പോള്‍ കേരളാ കോണ്‍ഗ്രസ്(ജേക്കബ്) വിഭാഗം നേതാവ് അനൂപ് ജേക്കബ് പിറവത്ത് 6195 വോട്ടിനു സി.പി.എമ്മിലെ എം.ജെ ജേക്കബിനെ പരാജയപ്പെടുത്തി.
എന്‍.ഡി.എയുടെ ഭാഗമായി മത്സരിച്ച ബി.ഡി.ജെ.എസ്, ജെ.എസ്.എസ് (രാജന്‍ബാബു), ജനാധിപത്യ രാഷ്ട്രസഭ, കേരളാ കോണ്‍ഗ്രസ്(പി.സി തോമസ്) പാര്‍ട്ടികളും പരാജയപ്പെട്ടു.
കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് കെ.ബി ഗണേഷ്‌കുമാര്‍ പത്തനാപുരത്ത് 24,562 വോട്ടിനു കോണ്‍ഗ്രസിലെ ജഗദീഷിനെ പരാജയപ്പെടുത്തിയപ്പോള്‍ കുന്നത്തൂരില്‍ മത്സരിച്ച ആര്‍.എസ്.പി(ലെനിനിസ്റ്റ്) നേതാവ് കോവൂര്‍ കുഞ്ഞുമോന്‍ ആര്‍.എസ്.പിയിലെ ഉല്ലാസ് കോവൂരിനെ 20,529 വോട്ടിനും ചവറയില്‍ സി.എം.പി (അരവിന്ദാക്ഷന്‍) വിഭാഗത്തില്‍നിന്നു മത്സരിച്ച എന്‍.വിജയന്‍പിള്ള ആര്‍.എസ്.പിയിലെ ഷിബു ബേബിജോണിനെ 6189 വോട്ടിനും കണ്ണൂരില്‍ കോണ്‍ഗ്രസ് (എസ്) നേതാവ് രാമചന്ദ്രന്‍ കടന്നപ്പള്ളി കോണ്‍ഗ്രസിലെ സതീശന്‍ പാച്ചേനിയെ 1196 വോട്ടിനുമാണ് പരാജയപ്പെടുത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നും വിലയുള്ള "പന്ത്"

Cricket
  •  21 days ago
No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  21 days ago
No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  21 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  21 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  21 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  21 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  21 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  21 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  22 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  22 days ago