HOME
DETAILS

തീരാദുരിതം നോട്ട് മാറ്റം പത്താംനാളിലേക്ക്; എ.ടി.എമ്മുകളില്‍ കയറിയിറങ്ങി ജനം വലഞ്ഞു

  
backup
November 17 2016 | 19:11 PM

%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9c%e0%b4%b2%e0%b4%bf-%e0%b4%b1%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%bf-%e0%b4%85%e0%b4%ad%e0%b4%bf%e0%b4%ad%e0%b4%be%e0%b4%b7%e0%b4%95

കൊച്ചി:'നോട്ടുപിന്‍വലിക്കല്‍'ദുരിതം പത്താംദിനത്തിലേക്ക് കടക്കുമ്പോള്‍ മാറി മാറി വരുന്ന പ്രഖ്യാപനങ്ങള്‍ ജനങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറ്റി എടുക്കുന്നത് സംബന്ധിച്ച്  ഇന്നലെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ നിബന്ധന ചില്ലറയൊന്നുമല്ല ജനത്തെ വലച്ചത്. 4500 രൂപ മാറ്റിയെടുക്കാമെന്ന വ്യവസ്ഥ പന്‍വലിച്ച് രണ്ടായിരം രൂപയാക്കിയതാണ് ജനത്തിന് തിരിച്ചടിയായത്.
രണ്ടായിരം രൂപകൊണ്ട് എന്ത് ചെയ്യനാകുമെന്ന ചോദ്യമാണ് വ്യാപകമായി ഉയരുന്നത്. എ.ടി.എമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയും രണ്ടായിരം രൂപയാണ്. അതും അഞ്ചോ ആറോ എ.ടി.എമ്മുകളില്‍ കയറിയിറങ്ങിയ ശേഷമാണ് പണം കിട്ടുന്നതും. ബാങ്ക് ശാഖകളോട് ചേര്‍ന്ന് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള എ.ടി.എമ്മുകളില്‍ മാത്രമാണ് വല്ലപ്പോഴുമെങ്കിലും പണമുണ്ടാകുന്നത്. ഇവിടെ വന്‍ ക്യൂവുമാണ് രൂപപ്പെടുന്നതും. പത്ത് എ.ടി.എമ്മുകളില്‍വരെ കയറിയിറങ്ങിയിട്ടും പണം ലഭിക്കാത്തവരെയും കാണാന്‍ കഴിഞ്ഞു. വിവിധ രംഗങ്ങളിലുള്ളവരുടെ പ്രതികരണങ്ങള്‍ ഇങ്ങനെ:

ഷഫീഖ് (ഫ്യൂച്ചര്‍ ഗ്രൂപ്പ്
ഡിപ്പാര്‍ട്ടുമെന്റ് മാനേജര്‍)
ഇത് മൂന്നാമത്തെ എ.ടി.എമ്മിലാണ് കയറിയിറങ്ങുന്നത്. ആക്‌സിസ് ബാങ്ക്, എസ്.ബി.ഐ എന്നിവയുടെ എ.ടി.എമ്മുകളില്‍ കയറി നോക്കിയെങ്കിലും പണം കിട്ടിയില്ല. അങ്ങനെയാണ് കാത്തലിക് സിറിയന്‍ബാങ്ക്  എ.ടി.എമ്മിലത്തെിയത്. 2500 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ രണ്ടായിരം രൂപ കിട്ടി. പലയിടത്തും വിസ കാര്‍ഡ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇത് ഇല്ലാത്ത പലരും നിരാശരായി മടങ്ങിപ്പോകുന്നതും കണ്ടു.
സുഹൃത്തുക്കള്‍ വിവിധ എ.ടി.എമ്മുകളിലായി കയറിയിറങ്ങുകയാണ്.എവിടെയെങ്കിലും പണമുണ്ടെന്ന് കണ്ടാല്‍ മറ്റ് സുഹൃത്തുക്കളെയും വിളിച്ച് പറയും. അങ്ങനെയാണ് ഇവിടെയത്തെിയത്. ജോലിക്കിടയില്‍ പണമന്വേഷിച്ച് നടക്കാന്‍ കഴിയാത്തതിനാല്‍ ഡ്യൂട്ടി സമയം കഴിഞ്ഞ് രാത്രിയാണ് പലപ്പോഴും എ.ടി.എമ്മുകള്‍ കയറിയിറങ്ങുന്നത്. എന്നാല്‍, രാത്രി ആറുമണിക്കുശേഷം ഒട്ടുമിക്ക എ.ടി.എമ്മുകളും കാലിയാണ്. ഇന്ന് രണ്ടായിരം രൂപ പിന്‍വലിക്കാനായി എന്നത് ആശ്വാസമായി.

ഷാജി (സെയില്‍സ്
റെപ്രസെന്റേറ്റീവ്)
ആലുവയില്‍ നിന്നാണ് വരുന്നത്. എറണാകുളത്ത് എത്തുന്നതുവരെ ഒമ്പത് എ.ടി.എമ്മില്‍ കയറി നോക്കി. ഒരിടത്തും പണമുണ്ടായിരുന്നില്ല്. കോണ്‍വെന്റ് ജംഗ്ഷനിലെ കാത്തലിക് സിറിയന്‍ ബാങ്ക് എ.ടി.എമ്മില്‍ നിന്ന് പണം കിട്ടി. പേടിച്ചിട്ട് 1900 രൂപയാണ് വലിച്ചത്. രണ്ടായിരത്തിന്റെ നോട്ടെങ്ങാന്‍ കിട്ടിയാല്‍ പെട്ടുപോകും. ഒരിടത്തുനിന്നും ചില്ലറ മാറി കിട്ടുന്നില്ല. പണം അസാധുവാക്കിയത് മൊത്തത്തില്‍ കച്ചവടത്തെ ബാധിച്ചിട്ടുണ്ട്. ആളുകളുടെ കൈയില്‍ പണമില്ലാത്തതിനാല്‍ കച്ചവടം പകുതിയായി കുറഞ്ഞു. രാവിലെ മുതല്‍ വൈകുന്നേരംവരെ പൊരിവെയിലില്‍ ബൈക്കില്‍ ചുറ്റിയാലും മുമ്പ് നടന്നതിന്റെ പകുതിയില്‍താഴെ സെയില്‍സ് മാത്രമാണ് നടക്കുന്നത്. ചില്ലറയില്ലാത്തതിനാല്‍ പലരും സാധനങ്ങള്‍ വാങ്ങുന്നില്ല്. കഴിഞ്ഞ ദിവസം എ.ടി.എമ്മിന് സമീപത്തുവെച്ച് ഒരു അഭിഭാഷകനെ കണ്ടിരുന്നു. എ.ടി.എമ്മില്‍ നിന്ന് പണം കിട്ടാത്തതിനാല്‍ ഉച്ചഭക്ഷണത്തിനുപോലും പണമില്ലാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം.

ജോയ്‌സണ്‍
(ഓട്ടോ ഡ്രൈവര്‍)
നോട്ടുകള്‍ പിന്‍വലിച്ചത് ഞങ്ങള്‍ ഓട്ടോക്കാരെയാണ് ഏറ്റവും ഗുരുതരമായി ബാധിച്ചത്. ചില്ലറ നോട്ടുകളില്ലാത്തതിനാല്‍ ഓട്ടോയില്‍ ആള് കയറുന്നില്ല്. ആരുടെ കൈയിലും ചില്ലറ മാറ്റാനില്ല. അതോടെ, ഓട്ടം പകുതിയായി കുറഞ്ഞു.ഓട്ടം ലഭിക്കാതായതോടെ കൂട്ടുകാരില്‍ പലരും കെട്ടിടം പണിക്കും മറ്റുമായി പോയി. നോട്ട് പിന്‍വലിച്ചത് അവിടെയും പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. നിര്‍മാണ മേഖലയിലും പണി കുറവാണ്. മല്യയുടെയും മറ്റും ആയിരക്കണക്കിന് കോടികള്‍ എഴുതിത്തള്ളിയ സര്‍ക്കാര്‍ പാവങ്ങളായ ഞങ്ങളുടെ പ്രശ്‌നത്തിലും അടിയന്തരമായി ഇടപെടണം.

അഞ്ജലി റെസ്ലി
(അഭിഭാഷക)
വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് രണ്ടര ലക്ഷം രൂപവരെ പിന്‍വലിക്കാമെന്നാണ് പുതിയ നിബന്ധന. സാധാരണമട്ടില്‍ ഏറ്റവും ചെലവ് കുറച്ച് വിവാഹാഘോഷം നടത്താമെന്നുവെച്ചാല്‍തന്നെ അഞ്ചുലക്ഷമെങ്കിലും ചെലവ് വരും. രണ്ടരലക്ഷം രൂപകൊണ്ട് എങ്ങനെയാണ് ഒരുവിവാഹം നടത്തുകയെന്ന് അറിയില്ല. പലരും കൈവായ്പ വാങ്ങിയും പലിശക്കെടുത്തും മറ്റുമാണ് വിവാഹത്തിന് പണം സ്വരൂപിക്കുന്നത്. ഇതിന് രേഖകള്‍ കാണിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം.കൈവായ്പ വാങ്ങുന്നതിന് എന്ത് രേഖയാണ് കാണിക്കുക. ഇത്തരം നിബന്ധനകള്‍ സാധാരണക്കാര്‍ക്ക് ദുരിതമാണ് സമ്മാനിക്കുക.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്‌ലിം സമുദായത്തില്‍ പെടുന്നവര്‍'  വിവാദ പരാമര്‍ശവുമായി വീണ്ടും കെ.ടി ജലീല്‍ 

Kerala
  •  2 months ago
No Image

ഇസ്‌റാഈലിനുള്ള ആയുധകയറ്റുമതി നിര്‍ത്തിവെച്ച് ഫ്രാന്‍സ്; നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നെതന്യാഹു

International
  •  2 months ago
No Image

ഒരു സമുദായത്തെ മുഴുവന്‍ കുറ്റവാളികളാക്കുന്നു; ആര്‍.എസ്.എസ് പോലും പറയാത്ത കാര്യമാണ് ജലീല്‍ പറഞ്ഞത്; രൂക്ഷവിമര്‍ശനവുമായി പി.എം.എ സലാം

Kerala
  •  2 months ago
No Image

എം.ടിയുടെ വീട്ടിലെ മോഷണം; ജോലിക്കാരിയും ബന്ധുവും കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

ഭാര്യയെ കൊലപ്പെടുത്തി, ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  2 months ago
No Image

ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, അഭയകേന്ദ്രങ്ങള്‍....ജനജീവിതത്തിന്റെ ഒരടയാളം പോലും ശേഷിപ്പിക്കാതെ ആക്രമണം 

International
  •  2 months ago
No Image

അതിക്രമം.. കയ്യേറ്റം; ഫലസ്തീനെ അദൃശ്യ ഭൂപടമാക്കാനുള്ള തന്ത്രം നടപ്പിലാക്കിയ ഏഴരപ്പതിറ്റാണ്ട്  

International
  •  2 months ago
No Image

സമ്മേളന സ്ഥലത്ത് 'അര്‍ജ്ജുനും മനാഫും', മതേതരത്വത്തിന്റെ അടയാളങ്ങളെന്ന് അന്‍വര്‍; പാര്‍ട്ടി പ്രഖ്യാപനം ഇന്ന്

Kerala
  •  2 months ago
No Image

വംശഹത്യാ കൂട്ടക്കൊലകള്‍ക്ക് വര്‍ഷം തികയാനിരിക്കേ ഗസ്സയില്‍ പള്ളിക്ക് നേരെ ആക്രമണം; 18 ലേറെ മരണം

International
  •  2 months ago
No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago