HOME
DETAILS

നമ്മുടെ അധ്വാനങ്ങള്‍ പാഴാകുന്നുവോ?

  
backup
November 18 2016 | 00:11 AM

%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b4

ഇന്ത്യയില്‍ കഴിഞ്ഞ ആഴ്ച ഏര്‍പ്പെടുത്തിയ നോട്ട് നിരോധന ദുരിതത്തില്‍നിന്നു ജനങ്ങള്‍ രക്ഷപ്പെട്ടിട്ടില്ല. കടകളില്‍ കച്ചവടം ക്ഷയിച്ചു. വീടുകളില്‍ ദാരിദ്ര്യം നിഴലിക്കുന്നു. കൈയില്‍ കാശുണ്ടായിട്ടും കട്ടന്‍ചായ ലഭിക്കാന്‍ സാധിക്കാതെ സങ്കടമടക്കി കഴിയുന്നു. അധ്വാനിച്ച് ഉണ്ടാക്കിയ പണം മൂല്യമുള്ളതാക്കാന്‍ നെട്ടോട്ടമോടുകയാണ് പാവം ജനങ്ങള്‍. കള്ളപ്പണത്തിന്റെ പേരില്‍ പാവം സാധാരണക്കാരന്‍ കൂടി ബലിയാടാക്കപ്പെടുന്ന ദുരിതപര്‍വം അവസാനിക്കാന്‍ ഇനിയും ആഴ്ചകള്‍ വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വന്തം പ്രയത്‌നം കൊണ്ടുണ്ടാക്കിയ ധനത്തിന്റെ മൂല്യത്തകര്‍ച്ച ചെറുതായൊന്നുമല്ല എല്ലാവരെയും അലോസരപ്പെടുത്തുന്നത്. കൈവശം ഉള്ള പണം എങ്ങനെ സ്വരൂപിച്ചുവെന്ന് വിശദീകരിക്കാന്‍ അവന്‍ പാടുപെടുകയാണ്.


ഒരു ഭരണാധികാരിയുടെ കേവല നിയന്ത്രണം കൊണ്ടാണ് ഇത്തരത്തിലുള്ള സാഹചര്യം വന്ന് ചേര്‍ന്നതെന്നും മാലികുല്‍ മുല്‍കായ (സര്‍വ്വാധിപധി) അല്ലാഹു മറ്റുള്ളവരില്‍ നിന്നെല്ലാം അധികാരം എടുത്തുകളയുകയും എല്ലാവരെയും വിചാരണ ചെയ്യുകയും ചെയ്യുന്ന നാളിനെ കുറിച്ച് ശരാശരി വിശ്വാസിയുടെ ചിന്ത ഉണരാന്‍ പറ്റിയ സമയമാണിത്. 'ഒരാള്‍ക്കും മറ്റൊരാള്‍ക്ക് വേണ്ടി ഒരു ഉപകാരവും ചെയ്യാന്‍ പറ്റാത്ത ഒരു ദിവസത്തെ നിങ്ങള്‍ സൂക്ഷിക്കുക. (അന്ന്) ഒരാളില്‍ നിന്നും ഒരു ശുപാര്‍ശയും സ്വീകരിക്കപ്പെടുകയില്ല. ഒരാളില്‍നിന്നും ഒരു പ്രായശ്ചിത്തവും മേടിക്കപ്പെടുകയുമില്ല. അവര്‍ക്ക് ഒരു സഹായവും ലഭിക്കുകയുമില്ല'. (അല്‍ബഖറ: 48)


കൂട്ടുകാര്‍, ബന്ധുക്കള്‍, നാട്ടുകാര്‍, നേതാക്കള്‍, സഹപ്രവര്‍ത്തകര്‍, അയല്‍ക്കാര്‍, സമ്പത്ത്, അധികാരം തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ ഭൗതികജീവിതത്തില്‍ മനുഷ്യനെ സഹായിക്കുന്നു. അധികാരവും ആള്‍ബലവും ഉണ്ടെങ്കില്‍ അന്യായമായ പലതും ഇവിടെ നേടിയെടുക്കാം. ശിക്ഷാര്‍ഹരായവര്‍ പോലും സ്വാധീനങ്ങളുടെ ബലത്തില്‍ കുറ്റവിമുക്തരായി മാറുന്നു. സമ്പത്തും അധികാരവും എന്ത് നെറികേടും ചെയ്യാന്‍ ചിലരെ പ്രേരിപ്പിക്കുന്നു. പണം കൊടുത്തു ജഡ്ജിമാരെ സ്വാധീനിക്കുന്നവരും പോലിസ് സ്റ്റേഷന്‍ പോലും ആക്രമിച്ചു കുറ്റവാളികളെ രക്ഷപ്പെടുത്തുന്നവരും ഈ ലോകത്ത് വിലസുന്നു. പല കടുത്ത ശിക്ഷകളും അനുഭവിക്കുന്നതിനു പകരം ആവശ്യപ്പെടുന്ന പണം പിഴയായി നല്‍കിയാല്‍, ശിക്ഷയില്‍ നിന്നും ഒഴിവാക്കപ്പെടുന്നത് കാണാം. പല ഉന്നതന്മാരുടെയും ശുപാര്‍ശകളുണ്ടെങ്കില്‍ ചിലര്‍ക്ക് രക്ഷപ്പെടാനും ഉയരത്തിലെത്താനും കഴിയുന്നു. സ്വന്തക്കാര്‍ക്ക് പണം വെളുപ്പിക്കാന്‍ അവസരം നല്‍കിയാണ് പാവങ്ങളെ കഷ്ടപ്പെടുത്തുന്നതെന്ന വാര്‍ത്തയും ഇതിനോട് നാം ചേര്‍ത്ത് വായിക്കുക. എന്നാല്‍ ഭൗതിക ജീവിതത്തിലെ ഇത്തരം ബന്ധങ്ങളൊന്നും പ്രയോജനപ്പെടാത്ത ഒരു ലോകമാണ് പരലോകം. 'സ്വന്തം കാര്യം സിന്ദാബാദ്' എന്ന നയം അക്ഷരാര്‍ഥത്തില്‍ പ്രാവര്‍ത്തികമാകുന്ന ലോകമാണ് പരലോകം. ആര്‍ക്കും ആരെയും സഹായിക്കാനോ രക്ഷിക്കാനോ കഴിയില്ലെന്ന് മാത്രമല്ല, ആര്‍ക്കും മറ്റൊരാളെ സഹായിക്കാനുള്ള മനസ്ഥിതിപോലും ഉണ്ടാവില്ല. കാരണം ഒരോരുത്തരുടെയും പ്രശ്‌നങ്ങള്‍ തന്നെ ഭയാനകവും വലിയതുമാണ്. എല്ലാവരും ഓരോരുത്തരായി സ്രഷ്ടാവിന്റെ മുന്നില്‍ ഹാജരാക്കപ്പെടുന്നു. സ്വന്തം പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് അവര്‍ക്ക് കൂട്ടിനുണ്ടാവുക. ഖുര്‍ആനിക വിശ്വാസത്തിനനുസരിച്ചു സല്‍ക്കര്‍മ്മങ്ങളില്‍ മുഴുകിയിരിക്കുന്നവര്‍ക്ക് മാത്രമാണ് അന്ന് ഭയപ്പാടുകള്‍ ഇല്ലാതിരിക്കുക.


മാതാപിതാക്കള്‍ക്ക് മക്കളെയോ മക്കള്‍ക്ക് മാതാപിതാക്കളേയോ സഹായിക്കാന്‍ കഴിയാത്ത ദിവസമാണ് പരലോകത്തേത്. 'ഒരു സ്‌നേഹിതനും മറ്റു സ്‌നേഹിതനോട് (ഒന്നും) ചോദിക്കയില്ല. അവര്‍ക്ക് അവരെ (പരസ്പരം) കാണിച്ചുകൊടുക്കപ്പെടും. (എന്നാലും അവര്‍ പരസ്പരം അന്വേഷിക്കയില്ല.) കുറ്റവാളി ആഗ്രഹിക്കും, തന്റെ സന്താനങ്ങളെ പ്രായശ്ചിത്തം നല്‍കി ആ ദിവസത്തെ ശിക്ഷയില്‍ നിന്ന് (മോചനം നേടിയിരുന്നെങ്കില്‍ നന്നായേനെ എന്ന്). സഹധര്‍മിണിയെയും, സഹോദരനെയും (പ്രായശ്ചിത്തം നല്‍കിയും) തനിക്കഭയം നല്‍കുന്ന കുടുംബത്തെയും (മാത്രമല്ല) ഭൂമിയിലുള്ള മുഴുവന്‍ പേര്‍ എന്നിവരെയും (പ്രായശ്ചിത്തം നല്‍കി) മോചനം നേടിയിരുന്നെങ്കില്‍ നന്നായേനെ എന്ന്' (അല്‍ മആരിജ്). കുറ്റവാളികളെ സംബന്ധിച്ച് ആദിനത്തിന്റെ ഭയാനകതയാണീ സൂക്തങ്ങള്‍ അറിയിക്കുന്നത്. തന്റെ രക്ഷയ്ക്ക് വേണ്ടി സ്വന്തം ഭാര്യയെയും സന്താനങ്ങളെയും കുടുംബങ്ങളെയും തനിക്ക് ലഭിക്കാന്‍ സാധ്യതയുള്ള സകലരെയും ബലി കൊടുത്തിട്ടെങ്കിലും തനിക്ക് രക്ഷപ്പെടാനുള്ള പഴുത് കിട്ടുമോ എന്ന് നോക്കും. ഭൂമിയില്‍ ഇവര്‍ക്ക് വേണ്ടി സ്വജീവന്‍ കൊടുക്കാന്‍ തയാറാവുന്നവനാണ് പരലോകത്ത് ഇങ്ങനെ മാറിച്ചിന്തിക്കുന്നതെങ്കില്‍ അവിടുത്തെ ഭയാനകത അത്രയും ഗുരുതരം തന്നെ എന്ന് മനസ്സിലാക്കാം.


മക്കള്‍, ഭാര്യാഭര്‍ത്താക്കന്മാര്‍, മാതാപിതാക്കള്‍ എന്നിവരില്‍ നിന്നെല്ലാം ഓടിപ്പോകുന്ന ദിനം എന്നാണ് ഖുര്‍ആന്‍ ആ ദിവസത്തെ പരിചയപ്പെടുത്തുന്നത്. (അബസ 34-37). തങ്ങളുടെ സല്‍പ്രവര്‍ത്തനങ്ങളുടെ ഫലം മാത്രമാന് ഏതൊരാള്‍ക്കും കൂട്ടിനുണ്ടാവുക. നബി (സ) പറഞ്ഞു: 'ഒരാളുടെ മയ്യിത്തിനെ മൂന്നു കാര്യങ്ങള്‍ പിന്തുടരും. അതില്‍ രണ്ടെണ്ണം തിരിച്ചു പോവുകയും ഒന്ന്മാത്രം കൂടെ നില്‍ക്കുകയും ചെയ്യും. സമ്പത്ത്, കുടുംബം, പ്രവര്‍ത്തനങ്ങള്‍ എന്നിവയാണവ'. ഇതില്‍ പ്രവര്‍ത്തനങ്ങള്‍ മാത്രം നമ്മുടെ കൂടെയുണ്ടാവും. ബാക്കിയെല്ലാം തിരിച്ചുപോകും. അതിനാല്‍ പരലോക വിജയത്തിനാണ് നാം പണിയെടുക്കേണ്ടത്.


 ''കര്‍മ പുസ്തകം ഇടതു കൈയില്‍ കിട്ടുന്നവന്‍ പറയുന്നു; കഷ്ടം! എനിക്കെന്റെ കര്‍മരേഖ കിട്ടാതിരുന്നെങ്കില്‍! എന്റെ കണക്ക് എന്തെന്ന് ഞാന്‍ അറിയാതിരുന്നെങ്കില്‍! മരണത്തോടെ എല്ലാം കഴിഞ്ഞിരുന്നെങ്കില്‍! എന്റെ ധനം ഇന്ന് എനിക്ക് ഒട്ടും ഉപകരിച്ചില്ല. എന്റെ അധികാരമൊക്കെയും നശിച്ചുപോയി. അപ്പോള്‍ അല്ലാഹുവിന്റെ ശാസനയുണ്ടാകും; അവനെ പിടിക്കൂ. കഴുത്തില്‍ ചങ്ങലയിടൂ. എന്നിട്ട് നരകത്തിലെറിയൂ. പിന്നെ എഴുപത് മുഴം നീളമുള്ള ചങ്ങലയില്‍ ബന്ധിക്കൂ. അവന്‍ മഹോന്നതനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല. അഗതിയുടെ ആഹാരം നല്‍കാന്‍ പ്രേരിപ്പിച്ചിരുന്നുമില്ല. അതിനാല്‍ ഇന്നിവിടെ അവനോടനുഭാവമുള്ള ഒരു മിത്രവുമില്ല. വ്രണങ്ങളുടെ ദുഷ്ടുകളല്ലാതെ അവന്ന് ഒരാഹാരവുമില്ല. പാപികള്‍ മാത്രമേ അത് ഭക്ഷിക്കുകയുള്ളൂ'' (അല്‍ ഹാഖ 25-37).


മനുഷ്യരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നവരുടെ ആരാധനകളൊക്കെയും പാഴ്‌വേലകളായി മാറുമെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. നബി (സ) തന്റെ അനുചരന്മാരോട് ചോദിച്ചു: 'പാപ്പരായവന്‍ ആരെന്ന് നിങ്ങള്‍ക്കറിയാമോ?' അവര്‍ പറഞ്ഞു: 'ഞങ്ങള്‍ക്കിടയിലെ പാപ്പരായവന്‍ ദീനാറും ദിര്‍ഹമും ജീവിത വിഭവങ്ങളുമില്ലാത്തവനാണ്.' അപ്പോള്‍ അവിടുന്ന് അറിയിച്ചു: 'എന്റെ സമുദായത്തിലെ പാപ്പരായവന്‍ അന്ത്യദിനത്തില്‍ താന്‍ നിര്‍വഹിച്ച നമസ്‌കാരവും നോമ്പും സകാത്തുമായി വരുന്നവനാണ്. പക്ഷേ അയാള്‍ ഒരാളെ ചീത്ത പറഞ്ഞിരിക്കുന്നു. വേറൊരാളുടെ ധനം അപഹരിച്ചിരിക്കുന്നു. മറ്റൊരാള്‍ക്കെതിരെ അപവാദം പ്രചരിപ്പിച്ചിരിക്കുന്നു. ഇനിയുമൊരുത്തന്റെ രക്തം ചിന്തിയിരിക്കുന്നു. വേറൊരുത്തനെ അടിച്ചിരിക്കുന്നു. അതിനാല്‍ അയാളുടെ നന്മകള്‍ അവര്‍ക്ക് നല്‍കപ്പെടുന്നു. പക്ഷേ, ബാധ്യതകള്‍ കൊടുത്തു തീരും മുമ്പേ അയാളുടെ നന്മകള്‍ തീര്‍ന്നുപോകുന്നു. അപ്പോള്‍ അവരുടെ പാപങ്ങള്‍ അയാളിലര്‍പ്പിക്കപ്പെടും. അങ്ങനെ അയാള്‍ നരകത്തിലെറിയപ്പെടുന്നു'' (മുസ്‌ലിം).


സ്വന്തം കര്‍മങ്ങള്‍ നാളെ വിഫലവും അസാധുവാണെന്നുമുള്ള പ്രഖ്യാപനം എത്രത്തോളം നമ്മെ വിഷമത്തിലാക്കുമെന്നതിന്ന് ബാങ്കുകള്‍ക്ക് മുന്നിലെ ക്യൂവില്‍ നിന്നുയരുന്ന പരിവേദനങ്ങള്‍ തന്നെ ധാരാളം മതി. അന്യരുടെ അവകാശങ്ങള്‍ കവര്‍ന്ന് നിഷിദ്ധം തിന്നുകയും കുടിക്കുകയും ധരിക്കുകയും ചെയ്യുന്നവരുടെ പ്രാര്‍ഥനയുള്‍പ്പെടെയുള്ള ആരാധനകള്‍ സ്വീകരിക്കപ്പെടുകയില്ലെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു.
ഉമര്‍ ബിന്‍ ഖത്താബ്(റ) പറയുന്നു: ''വിചാരണ ചെയ്യപ്പെടും മുമ്പ് നിങ്ങള്‍ സ്വന്തത്തെ വിചാരണ ചെയ്യുക. നിങ്ങളുടെ കര്‍മങ്ങള്‍ അളക്കപ്പെടുന്നതിന് മുമ്പ് നിങ്ങളത് അളക്കുക. മറ്റുള്ളവരിലേക്ക് ചോദ്യം ഉയര്‍ത്തുന്നതിന് മുമ്പ് സ്വന്തത്തോട് ചോദിക്കുക.''
ആദായനികുതി ഉദ്യോഗസ്ഥരുടെ മുന്നില്‍ പണത്തിന്റെ സ്രോതസ്സ് കാണിക്കാന്‍ പാടുപെടുകയാണ് പലരും. നാളെ അല്ലാഹുവിന്റെ മുന്നില്‍ തന്റെ സമ്പത്തിന്റെ കണക്ക് അവതരിപ്പിക്കേണ്ടത് അവന്‍ മറക്കുന്നു.


നബി (സ്വ) പറയുന്നു. 'അഞ്ചുകാര്യത്തെക്കുറിച്ച് ചോദ്യം ചെയ്യാതെ പുനരുത്ഥാന നാളില്‍ മനുഷ്യന്റെ കാലുകള്‍ മുന്നോട്ടു നീങ്ങുകയില്ല. ആയുസ്സ് എന്തില്‍ വിനിയോഗിച്ചു? യുവത്വം എന്തില്‍ ഉപയോഗപ്പെടുത്തി? സമ്പത്ത് എവിടെനിന്ന് എങ്ങനെ സമ്പാദിച്ചു? എന്തില്‍ ചെലവഴിച്ചു? പഠിച്ചതുകൊണ്ട് എന്ത് പ്രവര്‍ത്തിച്ചു?' (തിര്‍മുദി) ധനസമ്പാദനം, അതിന്റെ പരിപോഷണം, വിനിയോഗം എല്ലാം വിധിവിലക്കുകള്‍ മാനിച്ചുകൊണ്ടായിരിക്കണമെന്ന നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിയവന്‍ വിചാരണനാളില്‍ വിലപിക്കുമെന്നുറപ്പ്. നമുക്ക് ഇനിയും ചിന്തിക്കാന്‍ നേരമായില്ലേ?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago