സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കിലേക്ക്
വളാഞ്ചേരി: ബസ്തൊഴിലാളികളും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ന് മുതല്‍ വളാഞ്ചേരി മേഖലയില്‍ സ്വകാര്യ ബസ്തൊഴിലാളികള്‍ അനിശ്ചിത കാല പണിമുടക്കിലേക്ക്.
വിദ്യാര്‍ഥികളെ കയറ്റുന്നതുമായി ബന്ധപെട്ട തര്‍ക്കമാണ് വാക്ക് പോരിലും സംഘര്‍ഷത്തിലും കലാശിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ തിരൂരിലേക്ക് പുറപെട്ട ഫിര്‍ദൗസ് ബസില്‍ അഞ്ചുവിദ്യാര്‍ഥികളെ മാത്രം കയറ്റി പോവാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇരുപത് വിദ്യാര്‍ഥിളെ കയറ്റണം എന്ന ആവശ്യം ബസ്തൊഴിലാളികള്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ബസ്തടയാന് ശ്രമിച്ചതോടെ ഡ്രൈവര്‍ ബസ് നിറുത്തി ഇറങ്ങി. ഇതോടെ മറ്റ് വാഹനങ്ങള്‍ക്ക് പോവാന്‍ കഴിതെ ഏറെ നേരം ഗതാഗതം തടസപെട്ടു.
ഇത് വിദ്യാര്‍ഥികളും ബസ്തൊഴിലാളികളും തമ്മില്‍ നേരിയ സംഘര്‍ഷത്തിന് കാരണമായി.തുടര്‍ന്ന് പൊലിസെത്തി ഗതാഗത തടസം നീക്കുകയായിരുന്നു. ചില വിദ്യാര്‍ഥികള്‍ ടാഗും തൂക്കി പൊലിസിന്റ പണി എടുക്കുന്നത് അംഗീകരിക്കാന്‍ ആകില്ലെന്നും ബസ് തൊഴിലാളികളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ബസ്തൊഴിലാളികള്‍ പൊലിസില്‍ പരാതിനല്‍കുകയും ഇന്നു മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യത്തിന് നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഈ ആവശ്യം ഉന്നയിച്ച് കലക്ടര്‍,ആര്.ഡി.ഒ എന്നിവര്‍ക്ക് പരാതി സമര്‍പ്പിക്കുമെന്നും വിദ്യാര്‍ഥികളുടെ യാത്രപ്രശ്നം പരിഹരിക്കും വരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബസ്റ്റാന്റില്‍ നിലയുറപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."