മൊബൈല്‍ ഫോണ്‍ നന്നാക്കിയില്ല; നഷ്ടപരിഹാരം നല്‍കാന്‍ വിധി
അരീക്കോട്: വാങ്ങി ആറുമാസത്തിനകം പ്രവര്‍ത്തനരഹിതമായ മൊബൈല്‍ഫോണ്‍ വ്യവസ്ഥ പ്രകാരം തകരാര്‍ തീര്‍ത്ത്ുനല്‍കാന്‍ തയാറാകാതിരുന്ന കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. ഉപയോക്താവിനു മൊബൈല്‍ഫോണിന്റെ വിലയും നഷ്ടപരിഹാരവും കോടതിച്ചെലവും നല്‍കണമെന്നാണ് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി വിധിച്ചത്.
വാലില്ലാപുഴ പയ്യനാട്ടുതൊടി അന്‍വര്‍ മുനീറിന്റെ പരാതിയിലാണ് വിധി. 2014 നവംബറില്‍ കിഴിശ്ശേരിയിലെ കടയില്‍നിന്നാണ് 8,000 രൂപയുടെ മൊബൈല്‍ഫോണ്‍ വാങ്ങിയത്. പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് ഗ്യാരണ്ടി വ്യവസ്ഥ പ്രകാരം 2015 മെയ് 18നു മലപ്പുറത്തെ സര്‍വിസ് സെന്ററില്‍ തകരാര്‍ പരിഹരിക്കാന്‍ നല്‍കുകയായിരുന്നു. ജൂണ്‍ 30നു ഫോണ്‍ തിരികെ ലഭിച്ചെങ്കിലും കേടുപാടുകള്‍ പരിഹരിച്ചിരുന്നില്ല. തുര്‍ന്ന് അവിടെ തിരിച്ചേല്‍പ്പിച്ചു. തങ്ങള്‍ക്കു തീര്‍ക്കാവുന്ന പ്രശ്‌നമല്ലെന്നും നിര്‍മാതാക്കള്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നുമായിരുന്നു മറുപടി. എന്നാല്‍, രണ്ടു മാസത്തിലേറെ കഴിഞ്ഞതിനു ശേഷം ഫോണ്‍ വെള്ളംകയറി നശിച്ചതാണെന്നും തകരാര്‍ പരിഹരിക്കല്‍ സാധ്യമല്ലെന്നും കമ്പനി അന്‍വര്‍ മുനീറിനെ അറിയിക്കുകയായിരുന്നു. എതിര്‍കക്ഷികള്‍ ഹാജരാകാത്ത സാഹചര്യത്തില്‍ ഫോണിന്റെ വിലയായ 8,000 രൂപയും നഷ്ടപരിഹാരവും ഉള്‍പ്പെടെ 13,000 രൂപ നല്‍കാന്‍ കോടതി വിധിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."