എ.ടി.എം തട്ടിപ്പ് കേസില്‍ യുവാവിന് തടവും പിഴയും
വടകര: എ.ടി.എം കാര്‍ഡ് കൈവശപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ തടവും പിഴയും ശിക്ഷ വിധിച്ചു. തമിഴ്‌നാട് മധുര സ്വദേശി മീനാക്ഷി നഗറില്‍ പി. രാജുവിനെയാണ് (40) വടകര ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ജലജാറാണി ശിക്ഷിച്ചത്. ഒരു വര്‍ഷം തടവും 3000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം. 2009 മാര്‍ച്ച് നലിനാണ് കേസിനാസ്പദമായ സംഭവം. ഇരിങ്ങല്‍ സ്വദേശി പടിക്കല്‍ ബാലകൃഷ്ണന്‍ വടകര എസ്.ബി.ടി എ.ടി.എമ്മില്‍ നിന്ന് പണമെടുക്കുന്നത് വ്യക്തമല്ലാത്തതിലാല്‍ രാജുവിന്റെ കയ്യില്‍ കാര്‍ഡ് നല്‍കുകയായിരുന്നു. കാര്‍ഡ് വാങ്ങിയ ഇയാള്‍ 1000രൂപ പിന്‍വലിച്ച് ബാലകൃഷ്ണന് നല്‍കി. എന്നാല്‍ ബാലകൃഷ്ണന്റെ എ.ടി.എം കാര്‍ഡിന് പകരം മറ്റൊരു കാര്‍ഡാണ് പ്രതി നല്‍കിയത്. ഇതുമനസിലായ ബാലകൃഷ്ണന്‍ പ്രതിയെ വടകര പൊലിസില്‍ എല്‍പ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."