റേഷനരി, നോട്ട് ക്ഷാമത്തിന്റെ മറവില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് തോന്നിയ വില
പേരാമ്പ്ര: റേഷനരി ക്ഷാമവും നോട്ടുകള്‍ മാറുന്നതിനുള്ള പ്രയാസവും രൂക്ഷമാവുമ്പോഴും നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി ഉയരുന്നതായി പരാതി. അരി പലവ്യഞ്ജനങ്ങള്‍ക്ക് ഒരാഴ്ചക്കിടെ തോന്നിയപോലെയാണ് വില ഈടാക്കുന്നത്. റേഷന്‍ അരി കിട്ടാതായതോടെ തന്നെ എല്ലാതരം അരികള്‍ക്കും വില വര്‍ധിപ്പിച്ചിരുന്നു. പിന്നീട് 500, ആയിരം നോട്ടുകള്‍ അസാധുവായതോടെ വീണ്ടും വില കൂട്ടി. ഒരാഴ്ച മുമ്പ് വരെ 26 രൂപക്ക് വിറ്റിരുന്ന ബോധന ഇനത്തിലെ എല്ലാ അരികള്‍ക്കും 31 രൂപയാണ് ഈടാക്കുന്നത്.
കുറുവ അരികള്‍ക്ക് അഞ്ചും ആറും രൂപയാണ് വര്‍ധിപ്പിച്ച് 37, 38 രൂപയ്ക്കാണ് വില്‍ക്കുന്നത്. പയര്‍ വര്‍ഗങ്ങള്‍ക്ക് പെടുന്നനെ ഇരുപതും മുപ്പതും രൂപയാണ് അധികമായി ഈടാക്കി കൊണ്ടിരിക്കുന്നത്. പഞ്ചസാരക്കും ചായപ്പൊടിക്കും ഒറ്റയടിക്ക് മൂന്ന് രൂപയാണ് വര്‍ധപ്പിച്ചത്.
പഴം, പച്ചക്കറികള്‍ക്ക് വില തോന്നിയപോലെയാണ് വാങ്ങുന്നത്. കടകളില്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ സ്വികരിച്ച് സാധനങ്ങള്‍ നല്‍കിയിരുന്നെങ്കിലും കള്ളനോട്ട് വ്യാപകമായി എത്തുന്നുവെന്ന പ്രചാരണത്തെ തുടര്‍ന്ന് കച്ചവടക്കാര്‍ സ്വീകരിക്കാതിരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."