HOME
DETAILS
MAL
മോദി തുഗ്ലക്കിന്റെ ആശാനാകാന്‍ ശ്രമിക്കുന്നു: വി.എസ് അച്യുതാനന്ദന്
backup
November 18 2016 | 05:11 AM
തിരുവനന്തപുരം: സഹകരണമേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര നടപടിയെ എതിര്‍ത്ത് മുഖ്യമന്ത്രിയടെ നേതൃത്വത്തില്‍ ആര്.ബി.ഐ ആസ്ഥാനത്ത് സത്യഗ്രഹം ആരംഭിച്ചു. സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കം നിര്‍ത്തണമെന്ന് സി.പി.എം മുതിര്‍ന്ന അംഗമായ വി.എസ് അച്യുതാന്ദന് ആവശ്യപ്പെട്ടു.
തെറ്റായ ഭരണപരിഷ്കാരത്തിലൂടെ പേരുകേട്ട ഭരണാധികാരിയാണ് തുഗ്ലക്ക്. ഇവിടെ പ്രധാനമന്ത്രി തുഗ്ലക്കിന്റെ ആശാന് ആവാന്‍ ശ്രമിക്കുകയാണെന്ന് വി.എസ് അച്യുതാനന്ദന് പറഞ്ഞു. ഇത്തരം നടപടികള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."