HOME
DETAILS
MAL
ജനവിധി അംഗീകരിക്കുന്നു: ശ്രേയാംസ് കുമാര്‍
backup
May 20 2016 | 00:05 AM
കല്‍പ്പറ്റ: കല്‍പ്പറ്റ മണ്ഡലത്തിന്റെ ജനപ്രതിനിധിയായി ഞാന്‍ തുടരേണ്ടതില്ലെന്നാണ് മണ്ഡലത്തിന്റെ തീരുമാനം.
ഈ ജനവിധി അംഗീകരിക്കുന്നു. എന്നില്‍ വിശ്വാസമര്‍പ്പിച്ച് എനിക്ക് വോട്ടുചെയ്ത ജനങ്ങള്‍ക്ക് നന്ദി പറയുന്നു. എം.എല്‍.എ. എന്ന നിലയില്‍ കഴിഞ്ഞ പത്ത് വര്‍ഷം മണ്ഡലത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ പൂര്ണതയിലെത്തിക്കാനും പലതിനും തുടക്കമിടാനും കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. ഇവ സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടത് കല്‍പ്പറ്റയുടെ വികസനത്തില്‍ നിര്‍ണായകമാണ്. അതിന് പുതിയ ജനപ്രതിനിധി മുന്‍കൈയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിന് അദ്ദേഹത്തിന് എല്ലാ പിന്തുണയും വാഗദാനം ചെയ്യുന്നു. വികസന പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തിന് ജനങ്ങള്‍ക്കൊപ്പം മന്പന്തിയിലുണ്ടാകുമെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."