ഇസ്‌ലാമിക ശരീഅത്തിനെതിരേ എത്ര മോദിമാര്‍ വന്നാലും അംഗീകരിച്ചു കൊടുക്കില്ല: അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍
കാസര്‍കോട്: ഇസ്‌ലാമിക ശരീഅത്തിനെതിരേ എത്ര മോദിമാര്‍ വന്നാലും അംഗീകരിച്ചു കൊടുക്കില്ലെന്നു അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍. കാസര്‍കോടു നടന്ന ശരീഅത്ത് സംരക്ഷണ സമ്മേളനം അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനു മുന്‍പും ശരീഅത്തിനെതിരേ കടന്നാക്രമണം ഉണ്ടായപ്പോള്‍ ഒറ്റക്കെട്ടായി മുസ്‌ലിം സമുദായം അതിനെ എതിര്‍ത്തു തോല്‍പിച്ചിട്ടുണ്ട്. സ്വേച്ഛാധിപതിയായ മോദിയുടെ കണ്ണു തുറക്കും വരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോവും.
ജാതിയും മതവും രാഷ്ട്രീയവും വേഷ-ഭാഷകളും വ്യത്യസ്തമായ രാജ്യത്തു ബഹുസ്വരത അലങ്കാരമാണ്. ലോകരാജ്യങ്ങള്‍ക്കിടയില്‍ ബഹുസ്വരതയും നാനാത്വത്തില്‍ ഏകത്വവുമാണ് ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തുന്നത്. ഏകസിവില്‍ കോഡു നടപ്പാക്കുന്നതിലൂടെ ഇവ രണ്ടും അസ്തമിക്കുന്നതിനു തുല്യമാണെന്നു അദ്ദേഹം പറഞ്ഞു. ആരുടെ മേലും ഏകസിവില്‍ കോഡ് അടിച്ചേല്‍പ്പിക്കന്നതു ജനാധിപത്യ രാജ്യത്തു ഭൂഷണമല്ല.
തീരുമാനത്തില്‍ നിന്നു പിന്നോട്ടു പോവുന്നതു വരെ ധീരമായി പോരാടും. ഭരണഘടനയുടെ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നുണ്ടെന്നു പറഞ്ഞാണ് ഏക സിവില്‍ കോഡു നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്ന സമ്പൂര്‍ണ മദ്യനിരോധനവും സമ്പൂര്‍ണ വിദ്യാഭ്യാസവും നടപ്പാക്കാന്‍ എന്തുകൊണ്ടു സര്‍ക്കാര്‍ ഈ തിടുക്കം കാണിക്കുന്നില്ല. ഇതൊന്നും നടപ്പാക്കാതെ മോദി സര്‍ക്കാര്‍ ഏകസിവില്‍കോഡ് രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."