മഹാരാഷ്ട്രയില്‍ ബി.ജെ.പി മന്ത്രിയുടെ വാഹനത്തില്‍ നിന്നും 91 ലക്ഷം പിടികൂടി
മുംബൈ: മഹാരാഷ്ട്രയിലെ സഹകരണ വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ സുഭാഷ് ദേശ്മുഖിന്റെ കാറില്‍ നിന്ന് 91 ലക്ഷം രൂപ പിടികൂടി. മന്ത്രിയുടെ നിയന്ത്രണത്തിലുള്ള സോളാര്‍പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോക്മംഗല് ഗ്രൂപ്പിന്റെ വാഹനത്തില്‍ നിന്നാണ് പണം പിടികൂടിയത്.
പണം പിടിച്ചെടുക്കുമ്പോള്‍ ലോക്മംഗലിന്റെ ഒരു ജീവനക്കാരനും വാഹനത്തില്‍ ഉണ്ടായിരുന്നു. പണം ഗ്രൂപ്പിന്റെ ബാങ്കിന്റേതാണെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മന്ത്രി ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സംഭവം ആദായ നികുതി വകുപ്പിനേയും പൊലിസിനേയും അറിയിച്ചിടുണ്ടെന്ന് കളക്ടര്‍ പ്രശാന്ത് നരന്വേര് അറിയിച്ചു.
മന്ത്രിയുടെ കാറില്‍ നിന്ന് പണം പിടിച്ചെടുത്തതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. മന്ത്രിയെ എത്രയും പെട്ടെന്ന് പുറത്താക്കണമെന്ന് എന്‍സിപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."