ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കണം: ജനതാദള്‍ (യു)
ഈരാറ്റുപേട്ട: പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 2013ല്‍ സ്ഥാപിച്ച ഡയാലിസിസ് യൂനിറ്റ് ആരുടെ അനാസ്ഥമൂലമാണ് പ്രവര്‍ത്തനം സജ്ജമാകാത്തതെന്ന് വ്യക്തമാക്കണമെന്ന് ജനതാദള്‍(യു) ജില്ലാ പ്രസിഡന്റ് ജോസഫ് ചാവറ. ജനതാദള്‍ (യു) ഈരാറ്റുപേട്ട മുന്‍സിപ്പല്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു മുന്‍പില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാലിസിസ് സെന്ററിന്റെ പ്രവര്‍ത്തന നടപടികള്‍ ഉടന്‍ ആരംഭിച്ചിട്ടില്ലെങ്കില്‍ കൂടുതല്‍ സമരപരിപാടികളുമായി പാര്‍ട്ടി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയോജകമണ്ഡലം പ്രസിഡന്റ് വി.ജെ മാത്തുക്കുട്ടി, മാഹീന്‍ തലപ്പളളി, ഷെനീര്‍ മഠത്തില്‍, പീറ്റര്‍ പന്തനാനി, നോബി ജോസ്, മുജീബ് കരിംമരുതുംകുന്നേല്‍, പോള്‍ ജോസഫ്, സിറാജ് പാറയില്‍ ദേവരാജന്‍, കെ.ടി ദേവസ്യാ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."