മേലുദ്യോഗസ്ഥന്റെ പീഡനത്തിനെതിരേ പരാതി
കോട്ടയം: ജോലി സ്ഥലത്തും സ്ത്രീകള്‍ പൂര്‍ണമായും സുരക്ഷിതരല്ലെന്നതിന്റെ തെളിവാണ് വനിതാ കമ്മിഷന് മുന്‍പാകെ വരുന്ന പരാതികള്‍. ഇന്നലെയും എത്തി മേലുദ്യോഗസ്ഥനെതിരേ പരാതി. കെ.എസ്.ആര്.ടി.സി പൊന്‍കുന്നം ഡിപ്പോയിലെ മുന്‍ എ.ടി.ഒയ്ക്കെതിരേയായിരുന്നു പരാതി. യൂനിറ്റിലെ ടൈപ്പിസ്റ്റ് ആയി ജോലി ചെയ്തിരുന്ന വിധവയാണ് ഇന്നലെ പരാതിയുമായി എത്തിയത്. ഇയാള്‍ പലപ്പോഴും അപമര്യാദയായി പെരുമാറിയെന്നും ഇതു സംബന്ധിച്ച് മേല്‍ത്തട്ടില്‍ പലതവണ പരാതി നല്‍കിയിട്ടും യാതൊരു മറുപടിയും ഉണ്ടായിട്ടില്ലെന്നും ഇവര്‍ പറയുന്നു. അതേ സമയം, പരാതിക്കാരി പലപ്പോഴും ഓഫിസില്‍ കൃത്യ സമയത്ത് എത്താറില്ലെന്നും ഇക്കാര്യത്താല്‍ വഴക്കു പറയേണ്ടി വന്നിട്ടുണ്ടെന്നും ഇതിന്റെ പകപോക്കലാണ് പരാതിയെന്നുമാണ് മേലുദ്യോഗസ്ഥന്റെ വാദം. പ്രശ്നത്തില്‍ വ്യക്തമായ അന്വേഷണം നടത്താന്‍ എറണാകുളം സോണല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."