ഏകസിവല്‍കോഡ് അശാസ്ത്രീയം: എം.എസ്.എം ട്രസ്റ്റ് സെമിനാര്‍
കടയ്ക്കല്‍: ഇന്ത്യന്‍ ബഹുസ്വര സമൂഹത്തില്‍ ഏകസിവില്‍ കോഡ് അശാസ്ത്രീയവും അപ്രായോഗികവുമാണെന്ന് എം.എസ്.എം എജ്യൂക്കേഷനല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സെമിനാര്‍.
പൗരന്മാര്ക്ക് ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്കുന്ന ദൈവവിശ്വാസവും മത സ്വാതന്ത്ര്യത്തിനും തുരങ്കം വെയ്ക്കാനും മത സൗഹാര്‍ദ്ദം തകര്‍ക്കാനും മാത്രമേ ഏകസിവില്‍ കോഡ് വാദം ഉപകരിക്കൂ. ഇത്തരം നീക്കങ്ങളില്‍ നിന്നും ഭരണകൂടം പിന്തിരിയണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു. ഏകസിവില്‍ കോഡ് പ്രായോഗികമോ എന്ന വിഷയത്തില്‍ എം.എസ്.എം അറബിക് കോളജ് ട്രസ്റ്റ് സംഘടിപ്പിച്ച സെമിനാര്‍ മുന്‍ സംസ്ഥാന അറബിക് സ്പെഷ്യല്‍ ഓഫിസര്‍ ഡോ. എം എസ് മൗലവി ഉദ്ഘാടനം ചെയ്തു.
തോപ്പില്‍ താജുദ്ദീന് മോഡറേറ്ററായിരുന്നു. ചന്ദനത്തോപ്പ് ഷിഹാബുദ്ദീന് മൗലവി വിഷയമവതരിപ്പിച്ചു. എസ് നിഹാസ്, യു അബ്ദുല്‍ ബാരി, എസ് സുലൈമാന്‍, ഇ മുഹമ്മദ് യൂസുഫ്, എഎ ഹക്കീം തൊളിക്കുഴി അഷ്റഫ് മുതയില്‍, അന്‍സര്‍ കടയ്ക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."