നിരോധിച്ച നോട്ടുകളുമായെത്തിയ ഉംറ തീര്‍ഥാടകര്‍ ദുരിതത്തില്‍ എംബസി ഇടപെടണമെന്ന് ആവശ്യം
മക്ക: കേന്ദ്ര സര്‍ക്കാറിന്റെ പൊടുന്നനെയുള്ള നോട്ടു നിരോധനത്തില്‍ വലഞ്ഞ് ഉംറ തീര്‍ഥാടകരും. നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് ചെലവുകള്‍ക്കായി 500, 1000 കറന്‍സികളുമായെത്തിയവരാണ് രൂപ മാറാനാകാതെ ദുരിതത്തിലായത്. നോട്ടുകള്‍ മണി എക്‌സ്‌ചേഞ്ചുകള്‍ എടുക്കാന്‍ വിസമ്മതിച്ചതാണ് തീര്‍ഥാടകരെ പ്രതിസന്ധിയിലാക്കിയത്.
പുതിയ 2000 രൂപ നോട്ടോ പഴയ 100 രൂപ നോട്ടോ മാത്രമാണ് എക്‌സ്‌ചേഞ്ചുകള്‍ സ്വീകരിക്കുന്നത്. മലയാളികളെ അപേക്ഷിച്ച് ഇതര സംസ്ഥാനത്തു നിന്നും എത്തിയവരാണ് കൂടുതല്‍ ദുരിതം പേറുന്നത്. മലയാളികള്‍ മിക്കവാറും ഉംറ സംഘങ്ങളിലും മറ്റും വരുന്നതിനാലും ബന്ധുക്കള്‍ സഹായിക്കുന്നതിനാലും ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞു പോകുന്നുണ്ട്.
എന്നാല്‍, ഉത്തരേന്ത്യയില്‍ നിന്നുമെത്തിയവരുടെ കൈയില്‍ 500, 1000 രൂപാ നോട്ടുകള്‍ മാത്രമാണുള്ളത്. അത്യാവശ്യ ചെലവുകള്‍ക്കും സാധനങ്ങള്‍ വാങ്ങുന്നതിനുമായാണ് ഇവര്‍ പണം കൈയില്‍ കരുതുന്നത്. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നോട്ടുകള്‍ നിരോധിച്ചതോടെ മക്കയിലെയും മദീനയിലെയും മണി എക്‌സ്‌ചേഞ്ചുകള്‍ ഇത് സ്വീകരിക്കാന്‍ വിസമ്മതിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."