HOME
DETAILS

കേന്ദ്ര ഉപാധികള്‍ തോട്ടം തൊഴിലാളികളെ പട്ടിണിയിലാക്കുന്നു കലക്ടര്‍മാര്‍ക്കു നല്‍കിയ നിര്‍ദേശം നടപ്പാകാന്‍ വൈകും

  
backup
November 18 2016 | 20:11 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%89%e0%b4%aa%e0%b4%be%e0%b4%a7%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82


നെല്ലിയാമ്പതി: തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനുള്ള കേന്ദ്ര ഉപാധികള്‍ വലയക്കും.അന്യ സംസ്ഥാന തൊഴിലാളികളടക്കം 28 തോട്ടങ്ങളിലായി 12,000 തൊഴിലാളികള്‍ നെല്ലിയാമ്പതിയില്‍ മാത്രം ജോലി ചെയ്യുന്നുണ്ട്.
ഇവര്‍ക്ക് മാസം 20 കോടിയോളം രൂപയുടെ വിനിമയം നടക്കുണ്ട്. സാധാരണ എല്ലാ മാസവും 10നുള്ളില്‍ ശമ്പളം നല്‍കാറുണ്ട്. 500,1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതോടെ എസ്റ്റേറ്റ് ഉടമകള്‍ക്ക് ശമ്പളം നല്‍കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. ബാങ്കുകളില്‍ നിന്നും ഒരു ദിവസം 2000രൂപയാണ് പിന്‍വലിക്കാന്‍ കഴിയുക. 310 മുതല്‍ 338 രൂപവരെയാണ് ഇവരുടെ ദിവസക്കൂലി .ഒരു മാസത്തില്‍ 7500 മുതല്‍ 8500 വരെ നല്‍കണം.
നൂറ് തൊഴിലാളികളുള്ള ഒരു എസ്റ്റേറ്റില്‍ എട്ടു ലക്ഷത്തോളം രൂപ ഉടമ നല്‍കണം. ഇത്രയും തുക ബാങ്കില്‍ നിന്നും പിന്‍വലിക്കാനാവാത്തതിനാല്‍ ഇതുവരെ ശമ്പളം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ശമ്പളം ലഭിക്കാതായതോടെ കടം വാങ്ങിയ തുക നല്‍കാനും കഴിയാത്ത അവസ്ഥ. ഇതോടെ കടക്കാരും പ്രതിസന്ധിയിലായി. തുടര്‍ന്ന് കടകളില്‍ നിന്നും സാധനങ്ങള്‍ കിട്ടാത്ത അവസ്ഥയുമുണ്ട്.
തൊഴിലാളികള്‍ക്ക് കൂലിനല്‍കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും പെട്ടെന്ന് കിട്ടാനിടയില്ല.
ഉടമകള്‍ ജീവനക്കാര്‍ക്കുനല്‍കാനുള്ള വേതന തുക കലക്ടര്‍മാര്‍ക്കു നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കലക്ടര്‍മാരാണ് തുക വിതരണം ചെയുക. 20 കോടിയോളം വരുന്ന തുക തൊഴിലാളികളുടെ കൈയില്‍ എത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരും. നെല്ലിയാമ്പതിയില്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ഒരു ശാഖ മാത്രമേയുള്ളു. ബാങ്കിന്റെ എ.ടി. എം മിക്കപ്പോഴും തകരാറിലാണ്. ഒരാള്‍ക്ക് 2000 രൂപ മാത്രമേ പിന്‍വലിക്കാനും പറ്റൂ. മറ്റു ബാങ്കുളില്‍ പണം എടുക്കാന്‍ 36 കിലോമീറ്റര്‍ സഞ്ചരിച്ച് നെന്മാറ എത്തണം. ഒരു ദിവസത്തെ കൂലി നഷ്ടടപ്പെടുത്തിയാലും, 2000 വരെ എടുക്കാന്‍ പറ്റുകയുള്ളു. ഈ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് കൂലി കിട്ടാന്‍ ഇനിയും ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago