ജില്ലയില്‍ ഇ-എഫ്.ഐ.ആര്‍ സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങി
സ്വന്തം ലേഖിക
കോഴിക്കോട്: പരാതിക്കാര്‍ക്ക് കേസുകളുടെ പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന ഇ-എഫ്.ഐ.ആര്‍ സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങി. കേസ് രജിസ്റ്റര്‍ ചെയ്തു 24 മണിക്കൂറിനുള്ളില്‍ എഫ്.ഐ.ആര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.സംസ്ഥാനതലത്തില്‍ നവംബര്‍ 14ന് അര്‍ധരാത്രി മുതല്‍ ഇ.എഫ്.ഐ.ആര്‍ നിലവില്‍ വരണമെന്ന് പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാജ്യസുരക്ഷ, ഭീകരവാദം എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍, മതസ്പര്‍ധയുണ്ടാക്കുന്ന വിഷയങ്ങള്‍, പീഡനവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ പരാതിക്കാരായിട്ടുള്ള കേസുകള്‍, കുട്ടികള്‍ ഉള്‍പ്പെട്ട കേസുകള്‍ തുടങ്ങി രഹസ്യസ്വഭാവം നിലനിറുത്തേണ്ടവ ഒഴികെയുള്ള കേസുകളിലെ എഫ്.ഐ.ആറാണ് ലഭ്യമാകുക.
എഫ്.ഐ.ആര്‍ കേരള പൊലിസിന്റെ ംംം.സലൃമഹമ ുീഹശരല ഴീ്.ശി വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. രഹസ്യസ്വഭാവം നിലനിര്‍ത്തേണ്ടവ ഒഴികെയുള്ള കേസുകളിലെ എഫ്.ഐ.ആര്‍ ലഭിക്കാന്‍ കുറ്റകൃത്യം നടന്ന ജില്ല, എഫ്.ഐ.ആര്‍ നമ്പര്‍, പൊലിസ് സ്റ്റേഷന്‍, തിയതി തുടങ്ങിയ കാര്യങ്ങള്‍ ചേര്‍ക്കണം. കേരള പൊലിസിന്റെ വെബ്‌സൈറ്റിലാണ് ഇ-എഫ്.ഐ.ആര്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമുള്ളത്. സിറ്റിസണ്‍ സര്‍വിസ് പോര്‍ട്ടല്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഹാന്‍ഡ് യു നീഡ് ഫോര്‍ അസിസ്റ്റന്‍സ് (തുണ) എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് സ്റ്റേറ്റ് പൊലിസ് കംപ്യൂട്ടര്‍ സെന്ററാണ് (എസ്.സി.ആര്‍.ബി) സംവിധാനം നിയന്ത്രിക്കുന്നത്.
കുറ്റകൃത്യങ്ങളെ കുറിച്ചും കുറ്റവാളികളെ കുറിച്ചും ദേശീയതലത്തില്‍ ഫലപ്രദമായി വിവരങ്ങള്‍ കൈമാറുന്നതിനാണ് സി.സി.ടി.എന്‍.എസ് സംവിധാനം. പരാതി രജിസ്റ്റര്‍ ചെയ്യല്‍, പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി.സി.സി), ഉദ്യോഗാര്‍ഥിക്കുള്ള വെരിഫിക്കേഷന്‍, പൊതുപരിപാടികള്‍ക്കുള്ള സമ്മതപത്രം, സ്വത്ത് നഷ്ടത്തിനുള്ള സര്‍ട്ടിഫിക്കറ്റ്, എന്‍.ഒ.സി അപേക്ഷ, സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച്, ആയുധ ലൈസന്‍സ്, കായിക പരിശീലന സ്ഥാപനത്തിനുള്ള അപേക്ഷ, സ്വകാര്യ സുരക്ഷ ഏജന്‍സിക്കുള്ള സര്‍ട്ടിഫിക്കറ്റ്, മൈക്ക് അനുവദിക്കല്‍ തുടങ്ങിയ സേവനങ്ങളും ഓണ്‍ലൈന്‍ വഴിയാക്കാന്‍ പൊലിസ് തയാറെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."