ജില്ലയില്‍ വിത്തുല്‍പാദന കേന്ദ്രം വരുന്നു
കല്‍പ്പറ്റ: ജില്ലയിലെ മത്സ്യകര്‍ഷകര്‍ക്ക് കരുത്തേകി മത്സ്യവിത്തുല്‍പ്പാദന കേന്ദ്രം ആരംഭിക്കുന്നു. ഫിഷറീസ് വകുപ്പ് 1.60 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന മത്സ്യവിത്തുല്‍പ്പാദന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം ഈമാസം 22ന് രാവിലെ 10.30ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും. തീരദേശ വികസന കോര്‍പറേഷനാണ് കേന്ദ്രത്തിന്റെ നിര്‍മാണ ചുമതല.
തളിപ്പുഴയില്‍ ആരംഭിക്കുന്ന ഹാച്ചറി നിര്‍മാണത്തിന് സര്‍ക്കാരില്‍ നിന്നും ആദ്യഗഡുവായി ലഭിച്ചത് 50 ലക്ഷമാണ്. പ്രതിവര്‍ഷം 50 ലക്ഷം മത്സ്യകുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന കേന്ദ്രത്തില്‍ നിന്നുള്ള 45 ലക്ഷവും ജില്ലയിലെ കര്‍ഷകര്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയും. കാരാപ്പുഴ, ബാണാസുരസാഗര്‍ റിസര്‍വോയറുകളില്‍ 10 ലക്ഷം വീതവും നിക്ഷേപിക്കാന്‍ സാധിക്കും. നിലവില്‍ ജില്ലയില്‍ 250 ഹെക്ടറിലാണ് മത്സ്യ കൃഷി നടത്തുന്നത്.
4729 പുരുഷന്മാരും, 818 സ്ത്രീകളും അടക്കം 5548 കര്‍ഷകരാണ് മത്സ്യകൃഷിയിലേര്‍പ്പെട്ടിരിക്കുന്നത്. കൂടുതല്‍ മത്സ്യകര്‍ഷകര്‍ മീനങ്ങാടി പഞ്ചായത്തിലാണുള്ളത്. 421 കര്‍ഷകരാണ് ഇവിടെയുള്ളത്. കുറവ് പൊഴുതന പഞ്ചായത്തിലും. 112 മത്സ്യകര്‍ഷകരാണ് പൊഴുതന പഞ്ചായത്തിലുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലാണ് 450 ടണ്‍ മത്സ്യമാണ് ജില്ലയില്‍ ഉല്‍പ്പാദിപ്പിച്ചത്. ഒരു കിലോ മത്സ്യത്തിന് 120 രൂപ തോതില്‍ കര്‍ഷകര്‍ക്ക് ലഭിക്കുകയുണ്ടായി. ജില്ലയിലെ കര്‍ഷകരുടെ നാളുകളായുള്ള ആവശ്യമാണ് മത്സ്യവിത്തുല്‍പ്പാദന കേന്ദ്രം എന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, അയല്‍സംസ്ഥാനങ്ങളില്‍ നിന്നുമായിരുന്നു കര്‍ഷകര്‍ മത്സ്യകുഞ്ഞുങ്ങളെ വാങ്ങിയിരുന്നത്. ഇത് കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടത്തിനൊപ്പം മത്സ്യകുഞ്ഞുങ്ങളെ വേണ്ടത്ര രീതിയില്‍ എത്തിക്കാനും സാധിച്ചിരുന്നില്ല.
ജില്ലയില്‍ മത്സ്യവിത്തുല്‍പ്പാദന കേന്ദ്രം യഥാര്‍ഥ്യമാവുന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്നാണ് കര്‍ഷകര്‍ കരുതുന്നത്. തളിപ്പുഴയിലെ 1.20 ഏക്കര്‍ സ്ഥലത്താണ് ഹാച്ചറി ആരംഭിക്കുന്നത്. കട്‌ല, രോഹു, മൃഗാള്‍, ചെമ്പല്ലി തുടങ്ങിയ മത്സ്യകുഞ്ഞങ്ങളെയാണ് കേന്ദ്രത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."