HOME
DETAILS

'ഹൈടെന്‍ഷന്‍' 11ാം ദിനം

  
backup
November 19 2016 | 07:11 AM

%e0%b4%b9%e0%b5%88%e0%b4%9f%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-11%e0%b4%be%e0%b4%82-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82

 

കണ്ണൂര്‍: 1000, 500 കറന്‍സികള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ അയവില്ല. ബാങ്കുകളില്‍ നിന്നു പിന്‍വലിക്കാവുന്ന തുക 4500ല്‍ നിന്നു 2000 ആക്കി താഴ്ത്തിയതോടെ ജനങ്ങളുടെ ദുരിതം കൂടി. ബാങ്ക് ഓഫിസുകള്‍ക്കു സമീപങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എ.ടി.എമ്മുകളില്‍ ഇടവിട്ട് പണം നിറയ്ക്കുന്നതു ഇടപാടുകാര്‍ക്ക് അല്‍പ്പം ആശ്വാസമേകുന്നുണ്ട്. എന്നാല്‍ സഹകരണ ബാങ്കുകളും കെ.എസ്.എഫ്.ഇ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളും ഒന്‍പതാം നാളിലും സ്തംഭനാവസ്ഥയിലാണ്.

നൂറിറക്കാതെ നട്ടംതിരിയല്‍


500, 1000 രൂപയുടെ കറന്‍സി അസാധുവാക്കിയതിനാല്‍ ജില്ലയില്‍ മുക്കിലും മൂലയിലുമുള്ള പ്രാഥമിക സഹകരണ സംഘങ്ങളുടെ ഇടപാടുകള്‍ മുടങ്ങിയെങ്കിലും തങ്ങളുടെ കൈവശമുള്ള 100, 50 രൂപയുടെ കറന്‍സികള്‍ ഇറക്കാന്‍ ഇവര്‍ തയാറാകുന്നില്ല. ഇടപാടുകാര്‍ക്ക് മറ്റു സ്ഥാപനങ്ങള്‍ ചില്ലറ നല്‍കാന്‍ തയാറാകുന്നുണ്ടെങ്കിലും ജില്ലാ ബാങ്കില്‍ നിന്നു ലഭിക്കുന്ന ചുരുക്കം ചില 2000 രൂപയുടെയും പത്തുരൂപനാണയങ്ങള്‍ കൊണ്ടുമാണ് സഹ.ബാങ്കുകള്‍ അത്യാവശ്യം ഇടപാടുകള്‍ നടത്തുന്നത്. ഒരു കാരണവശാലും നൂറു രൂപയുടെ ചില്ലറ ഇറക്കരുതെന്ന അപ്രാഖ്യാപിത തീരുമാനം നടപ്പാക്കുകയാണ് പ്രാഥമിക സഹകരണ സംഘങ്ങള്‍.

മഷിപുരട്ടല്‍ തുടങ്ങിയില്ല


നഗരങ്ങളിലെ പൊതുമേഖലാ ബാങ്കുകളില്‍ ഇടപാടുകാരുടെ അല്‍പം കുറഞ്ഞെങ്കിലും ഗ്രാമങ്ങളിലെ പ്രതിസന്ധി തുടരുന്നു. നാട്ടിന്‍പുറങ്ങളിലെ എ.ടി.എമ്മുകള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. നഗരങ്ങളില്‍ എ.ടി.എമ്മുകളില്‍ 100, 2000 കറന്‍സിയെത്തുന്നുണ്ടെങ്കിലും തത്സമയം കാലിയാവുകയാണ്. അസാധുവാക്കിയ നോട്ടുകള്‍ തിരിച്ചു നല്‍കുന്നവരുടെ കൈവിരലുകളില്‍ മഷിപുരട്ടുമെന്ന പ്രഖ്യാപനമുണ്ടായെങ്കിലും നടപ്പായിട്ടില്ല. ഇതിനാവശ്യമായ മഷി ഇതുവരെയും ബാങ്കുകളിലെത്തിയിട്ടില്ല. പൊതുമേഖലാ ബാങ്കുകള്‍ 100, 50 രൂപകള്‍ എ.ടി.എമ്മില്‍ നിക്ഷേപിക്കാന്‍ തയാറാകുന്നുണ്ടെങ്കിലും നന്നേ പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല.

അഞ്ഞൂറും ആയിരവും മടങ്ങാന്‍ തുടങ്ങി


രാജകീയ പ്രതാപത്തിന്റെ നാളുകള്‍ക്ക് വിടപറഞ്ഞുകൊണ്ട് അസാധുവാക്കപ്പെട്ട അഞ്ഞൂറ്, ആയിരം കറന്‍സികള്‍ മടക്കയാത്രയാരംഭിച്ചു. കാസര്‍കോട് മുതല്‍ കണ്ണൂര്‍ വരെയുള്ള ബാങ്കുകളില്‍ കഴിഞ്ഞ എട്ടുമുതല്‍ ശേഖരിച്ച അസാധുവാക്കിയ നോട്ടുകളാണ് വ്യാഴാഴ്ച മുതല്‍ പാഴ്‌സല്‍ ലോറിയില്‍ കയറ്റി അയച്ചത്. ഇതുവരെ ശേഖരിച്ച നോട്ടുകള്‍ നമ്പര്‍ രേഖപ്പെടുത്തി കെട്ടുകളാക്കി വലിയ മരപ്പെട്ടികളില്‍ അടുക്കിവച്ചാണ് പയ്യന്നൂര്‍ എസ്.ബി.ടിയില്‍ നിന്ന് സായുധ പൊലിസിന്റെ അകമ്പടിയോടെ റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് കൊണ്ടുപോയത്.

അഞ്ഞൂറെത്തിയില്ല


പ്രതിസന്ധിയില്‍ അയവുവരുത്തുമെന്നു കരുതി ജനം കാത്തുനില്‍ക്കുന്ന അഞ്ഞൂറു രൂപയുടെ കറന്‍സി ഇതുവരെയെത്തിയില്ല. കഴിഞ്ഞ ബുധനാഴ്ച അഞ്ഞൂറെത്തുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. അഞ്ഞൂറിന്റെ പുതിയ കറന്‍സി എപ്പോഴെത്തുമെന്ന ചോദ്യത്തി ന് ബാങ്ക് അധികൃതര്‍ക്കും മറുപടിയില്ല.


ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു


വിലക്കയറ്റം, മണല്‍ക്ഷാമം എന്നിവയ്ക്കു പുറമേ കറന്‍സി അസാധുവാക്കല്‍ കൂടിയായപ്പോള്‍ ജില്ലയിലെ നിര്‍മാണ മേഖല ഭാഗികമായി സ്തംഭിച്ചു. തൊഴിലാളികളില്‍ ഭൂരിഭാഗത്തിനും പണിയില്ലാതായി. കച്ചവട സ്ഥാപനങ്ങള്‍, മത്സ്യമാര്‍ക്കറ്റുകള്‍ തുടങ്ങിയ നിത്യജീവിതവുമായി ബന്ധപ്പെട്ട സമസ്തമേഖലകളിലും മാന്ദ്യമുണ്ടായിരിക്കുകയാണ്. സ്വകാര്യബസുകളില്‍ തിരക്കുകുറഞ്ഞു. റോഡുകളില്‍ സ്വകാര്യ വാഹനങ്ങളുടെ മരണപ്പാച്ചിലും കുറഞ്ഞു. കറന്‍സി നിരോധനത്തില്‍ വലഞ്ഞതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്കു മടങ്ങിതുടങ്ങി. ചെങ്കല്‍ മേഖലയിലും പ്രശ്‌നം രൂക്ഷമാണ്. ചില മേഖലകളിലെ തൊഴിലാളികള്‍ ബാക്കി നിര്‍ത്തിയ ജോലികള്‍ പൂര്‍ത്തീകരിക്കുന്ന തിരക്കിലാണ്. ജോലി തേടി പോകുന്നവരും കുറവല്ല.

ബ്ലേഡുകാര്‍ വെട്ടിലായി


കള്ളപ്പണം കൊണ്ടു ബ്ലേഡു നടത്തിയവര്‍ വെട്ടിലായി. ഇതോടെ നോട്ടു നശിപ്പിക്കല്‍ വ്യാപകമായി തുടങ്ങി. കഴിഞ്ഞ ദിവസം പൊടിക്കുണ്ടില്‍ കഷ്ണങ്ങളായി നുറുക്കിയ നോട്ടുകള്‍ വ്യാജമാണെന്നു പൊലിസ് സംശയിക്കുന്നു. കള്ളനോട്ടുകള്‍ ഉപയോഗിച്ചാണ് ഇവര്‍ ഇടപാടു നടത്തിയിരുന്നത്. ഓപറേഷന്‍ കുബേര നടത്തിയിട്ടും പത്തിമടക്കാത്ത ബ്ലേഡു മാഫിയ ലക്ഷങ്ങള്‍ പുറത്തിറക്കാനാതെ വെട്ടിലായിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago
No Image

തനിക്കും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി വേണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

Kerala
  •  2 months ago
No Image

യുഎഇ; പൊതുമാപ്പ് നീട്ടില്ല; നവംബർ ഒന്ന് മുതൽ കർശന പരിശോധന

uae
  •  2 months ago
No Image

ജി-ടെക് ഗ്ലോബൽ ക്യാമ്പസ് ഒമാനിൽ ഉൽഘാടനം ചെയ്തു

oman
  •  2 months ago
No Image

ഇന്ന് മലപ്പുറത്തും കണ്ണൂരും അതിശക്തമായ മഴയ്ക്ക് സാധ്യത; നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹരിയാനയില്‍ ഭരണം നിലനിര്‍ത്ത് ബിജെപി; തോല്‍വി അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്

Kerala
  •  2 months ago
No Image

ജമ്മുകശ്മീരില്‍ ഒമര്‍ അബ്ദുല്ല മുഖ്യമന്ത്രിയാകും;10 വര്‍ഷത്തിന് ശേഷം ജനങ്ങള്‍ അവരുടെ വിധി പ്രസ്താവിച്ചുവെന്ന് ഫാറുഖ് അബ്ദുല്ല

Kerala
  •  2 months ago