കറന്‍സി നിരോധനം ബി.ജെ.പിയുടെ ചെപ്പടി വിദ്യ: ജോസ് ബേബി
മണ്ണാര്‍ക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സൂപ്പര്‍മാന്‍ പരിവേഷം നല്‍കുന്നതിന് ബി.ജെ.പി കാണിക്കുന്ന ചെപ്പടി വിദ്യയാണ് കറന്‍സി നിരോധനമെന്ന് മുന്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി അഭിപ്രായപ്പെട്ടു.
സഹകരണ മേഖലയെ സംസ്ഥാനത്ത് തകര്‍ക്കാനുളള ബോധപൂര്‍വമായ ശ്രമണാണ് ബി.ജെ.പി നടത്തുന്നത്.
ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സിനിമാ തിയേറ്ററുകളില്‍ പോലും നിരോധിത കറന്‍സികള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കിയപ്പോള്‍ കേരളത്തില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പോലും അനുമതി നല്‍കാത്തത് ഇരട്ടത്താപ്പാണെന്നും ജോസ് ബേബി കൂട്ടിച്ചേര്‍ത്തു.
എ.ഐ.ടി.യു.സി മണ്ണാര്‍ക്കാട് നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.കെ അബ്ദുറഹിമാന്‍ അധ്യക്ഷനായി. പി. ശിവദാസന്‍, പി. പരമശിവന്‍, പാലോട് മണികണ്ടന്‍, സുരേഷ് കൈതച്ചിറ, സുരേഷ് ബാബു, രവികുമാര്‍, നൗഷാദ് പാലൂര്‍, ഭാസ്‌കരന്‍ മുണ്ടക്കണ്ണി, രവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."