വിദ്യാര്‍ഥിനിയെ തട്ടികൊണ്ടുപോകാന്‍ ശ്രമം
ആനക്കര: സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ മാത്രം തട്ടിക്കൊണ്ടു പോകാനുളള ശ്രമത്തിന് പിറകില്‍ വിദ്യാലയങ്ങളെ തകര്‍ക്കുകയാണ് ലക്ഷ്യമെന്ന് ആരോപണം. കഴിഞ്ഞ രണ്ട് ദിവസമായി ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളെയാണ് തട്ടികൊണ്ടു പോകാനുളള ശ്രമം നടന്നത്. ജില്ലയിലെ ഗവ. തലത്തില്‍ മികച്ച വിദ്യാലയങ്ങളായ ആനക്കര, കുമരനല്ലൂര്‍,കല്ലടത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ വിദ്യാര്‍ഥികളെയാണ് തട്ടികൊണ്ടു പോകാനുളള ശ്രമങ്ങള്‍ നടക്കുന്നത്. ഈ മേഖലയില്‍മാത്രം സര്‍ക്കാര്‍ തലത്തില്‍ അല്ലാത്ത നിരവധി വിദ്യാലയങ്ങള്‍ ഉണ്ടായിരിക്കെ ഇവിടങ്ങളിലെ വിദ്യാര്‍ഥികളെ തട്ടികൊണ്ടു പോകാനുളള ശ്രമങ്ങള്‍ നടക്കാതിരിക്കുകയും ഈ മേഖലയിലെ സര്‍ക്കാര്‍ തലത്തിലെ മികച്ച വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെ മാത്രം ശ്രമങ്ങള്‍ നടക്കുകയും ചെയ്യുന്നുവെന്നതാണ് ഈ ആരോപണത്തിന് ശക്തി പകരുന്നത്. ഇതല്ല ബാങ്കുകളില്‍ കാവല്‍ നില്‍ക്കുന്ന പൊലിസിന്റെ ശ്രദ്ധതിരിച്ചുവിടുന്നതിന്റെ ഭാഗമാണന്നും സംശയമുണ്ട്.
തൃത്താല, ചാലിശ്ശേരി ഉള്‍പ്പെടെയുളള പൊലിസ് സ്‌റ്റേഷനുകളിലെ പൊലിസുകാര്‍ ഇപ്പോള്‍ രാവിലെ മുതല്‍ ബാങ്കുകള്‍ക്ക് മുന്നിലാണ് ഡ്യൂട്ടി നോക്കുന്നത് ഇവരെ പിന്തിരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ സ്‌കൂള്‍ വിദ്യാര്‍സ്ഥികളെ പല സ്ഥലങ്ങളില്‍ നിന്നും തട്ടികൊണ്ടുപോകാനുളള ശ്രമങ്ങള്‍ക്ക് പിറകിലെന്നുമുളള ആരോപണവുമുണ്ട്. ബാങ്കുകള്‍ക്ക് മുന്‍പില്‍ പൊലിസ് സേവനമുളളതുകൊണ്ട്് പ്രശ്‌നങ്ങള്‍ ഒന്നും നടക്കുന്നില്ലന്നും പൊലിസ് പറയുന്നു.
വെള്ളിയാഴ്ച്ചയാണ് അവസാനമായി ശ്രമം നടന്നത്. ആനക്കര ഗവ. ഹയര്‍സെക്കന്‍ഡറിസ്‌കൂളിലെ വിദ്യാര്‍ഥിയെയാണ് ഓംനി നിവാനിലെത്തിയ സംഘം തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്. എന്നാല്‍ വിദ്യാര്‍ഥി കോമ്പസെടുത്ത് കുത്തി രക്ഷപ്പെടുകയായിരുന്നെന്നും പറയുന്നു. ആനക്കര ചേകനൂര്‍ റോഡില്‍ വെച്ച് വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം.
വ്യാഴാഴാച്ച ആനക്കര നീലിയാട് റോഡിലെ മലേഷ്യ ബിള്‍ഡിങ്ങിന് സമീപത്ത് നിന്നാരംഭിക്കുന്ന റോഡില്‍ രാവിലെ 9.30 നോടെയാണ് ഇതോ സ്‌കൂളിലേക്ക് വരുന്ന കുട്ടിയെ വഴിചോദിക്കുന്നതെന്ന വ്യോജേന വാഹനം നിര്‍ത്തിയശേഷം വാഹനത്തിന്റെ ഡോര്‍ തുറന്ന്് കുട്ടിയെ കുട്ടിയെ വാഹനത്തിലേക്ക് കേറ്റാനുളള ശ്രമം നടന്നത്. ഇതിനിടയില്‍ വിദ്യാര്‍ഥി ഓടി രക്ഷപ്പെടുകയായിരുന്നു. മുഖം മൂടി ധരിച്ചവരെയാണ് ഡോര്‍ തുറന്നപ്പോള്‍ കണ്ടതെന്ന്്് വിദ്യാര്‍ഥി പൊലിസിനോട് മൊഴി നല്‍കിയിരുന്നു. വ്യാഴാഴ്ച്ച വൈകിട്ട് കല്ലടത്തൂര്‍ ഗവ. ഗോഖലെ സ്‌കൂളിലെ വിദ്യാര്‍ഥിയെ തട്ടികൊണ്ടു പോകാനുള്ള ശ്രമം നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."