ബംഗ്ലാദേശ് മന്ത്രി പഴയന്നൂര്‍ ഗ്രാമസഭയില്‍
തൃശൂര്‍: കിലയിലെ രാജ്യാന്തര സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ബംഗ്ലാദേശിലെ പ്രാദേശിക സഹകരണവകുപ്പുമന്ത്രി ഖണ്ടേക്കര്‍ മൊഹറഫ് ഹൊസൈന്‍ പഴയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ 22ാം വാര്‍ഡ് ഗ്രാമസഭയില്‍ പങ്കെടുത്തത് ഏറെ കൗതുകം ജനിപ്പിച്ചു. കില ഡയറക്ടര്‍ ഡോ.പി.പി.ബാലനോടൊപ്പമെത്തിയ മന്ത്രിയും സംഘവും ഗ്രാമസഭ തീരുന്നതുവരെയിരുന്ന് നടപടിക്രമങ്ങള്‍ നിരീക്ഷിച്ചു. കേരളത്തിലെ ഗ്രാമസഭയുടെ മാതൃക തന്റെ രാജ്യത്തു നടപ്പാക്കുമെന്നും കിലയുടെ സഹകരണത്തോടെ ജനപ്രതിനിധികള്‍ക്കു നല്‍കിവരുന്ന പരിശീലനപരിപാടി തുടരുമെന്നും മന്ത്രി അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജന് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ശ്രീജയന്‍ ,വാര്‍ഡ് മെമ്പര്‍ സി.കെ.മുരളീധരന്,ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അരവിന്ദാക്ഷന്, ബിന്ദു ധര്മ്മന്, സെക്രട്ടറി ജയിന് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."