കയ്പമംഗലത്ത് വരള്‍ച്ച നേരിടാന്‍ സമഗ്ര പരിപാടി
കയ്പമംഗലം: കയ്പമംഗലം നിയോജക മണ്ഡലത്തില്‍ വരള്‍ച്ച നേരിടുന്നതിന് സമഗ്ര പരിപാടികള്‍ക്ക് രൂപം നല്‍കി. വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിന് ഇ.ടി.ടൈസണ്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ മതിലകം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ജില്ലയുടെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ ഗ്രേസി, തഹസില്‍ദാര്‍ , വിവിധ വകുപ്പുകളുടെ ഉേദ്യാഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് വരള്‍ച്ചയെ നേരിടാന്‍ സമഗ്ര പരിപാടികള്‍ ക്രമീകരിച്ചത്. ജല ഉപയോഗം കുറക്കുക, ജലത്തിന്റെ ദുരുപയോഗം ഇല്ലാതാക്കുക, പുനര്‍ ഉപയോഗത്തിന് ഊ ന്നല്‍ നല്‍കുക, ജലം പാഴാക്കാതിരിക്കുക ഈ സന്ദേശം എല്ലാ വകുപ്പുകളിലെ ഉേദ്യാഗസ്ഥരിലേക്കും പൊതുജനങ്ങളിലേക്കും വ്യാപകമായി എത്തിക്കാന്‍ തീരുമാനമായി. നിയമ വിരുദ്ധമായി ജലം ചോര്‍ത്തുന്നതും കുടിവെള്ളം ഉപയോഗിച്ച് വാഹനങ്ങള്‍ കഴുകുന്നതും കര്‍ശനമായി നേരിടാന ും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. കൃഷിക്കാവശ്യമായ വൈദ്യുതി ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അങ്ങനെ ചെയ്യുന്നവര്‍ക്കെതിരായി നടപടി കൈകൊള്ളണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ശുദ്ധജല ദൗര്‍ഭല്യമുള്ള വാര്‍ഡുകളില്‍ ഓരോ കിയോക്‌സ് സ്ഥാപിക്കാനും ഓരോ പഞ്ചായത്തുകളിലുമുള്ള ജലസ്രോ തസ്സുകള്‍ കണക്കാക്കി ശുദ്ധജല ലഭ്യത ഉറപ്പാക്കാന്‍ ആവശ്യമായ പരിപാടികളും യോഗത്തില്‍ ആസൂത്രണം ചെയ്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.ജി സുരേന്ദ്രന്‍, ടി.എം ഷാഫി, പ്രസാദിനി മോഹന്‍, കെ.എസ്.ഇ.ബി, വാട്ടര്‍ അതോരിറ്റി, വിദ്യാഭ്യാസ വകുപ്പ്, മൈനര്‍ മേജര്‍ ഇറിഗേഷന്‍, താലൂക്ക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
പാചക വാതക സിലിണ്ടര്‍ ചോര്‍ന്നത് ഭീതി പരത്തി
വടക്കാഞ്ചേരി: നഗരസഭയിലെ മംഗലം അമ്മാട്ടി ഭഗവതി ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ വീടിനുള്ളില്‍ പാചക വാതക സിലിണ്ടറില്‍ നിന്ന് വാതകം ചോര്‍ന്നത് പരിഭ്രാന്തിക്ക് ഇടയാക്കി. വെളിയത്ത് മോഹനന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സിലിണ്ടറാണ് പ്രദേശവാസികളെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയത്. കഴിഞ്ഞ രാത്രിയിലാണ് സംഭവം. സിലിണ്ടര്‍ മാറ്റുന്നതിന് വേണ്ടി പുതിയ സിലിണ്ടറിന്റെ സുരക്ഷാ മൂടി തുറന്ന ഉടന്‍ വലിയ ശബ്ദത്തോടെ പാചകവാതകം ചോരുകയായിരുന്നു. ഇതോടെ വീട്ടുകാര്‍ പുറത്തേക്ക് ഇറങ്ങി ഓടി. നാടാകെ പാചക വാതകത്തിന്റെ ഗന്ധം പടര്‍ന്നതോടെ സമീപവാസികളും സ്ഥലത്തെത്തി. വീടിനുള്ളില്‍ നിന്ന് സിലിണ്ടര്‍ മാറ്റാനുള്ള ശ്രമത്തിനിടെ കൂടുതല്‍ ചോര്‍ച്ച അനുഭവപ്പെട്ടതോടെ വടക്കാഞ്ചേരി അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ഇവരെത്തി നടത്തിയ പരിശോധനയില്‍ സിലിണ്ടറിന് സുരക്ഷാ വാല്‍വ് ഇല്ലെന്ന് കണ്ടെത്തി. ഉദ്യോഗസ്ഥര്‍ വിരല്‍ കൊണ്ട് കുറ്റി അമര്‍ത്തി പിടിച്ചാണ് സിലിണ്ടര്‍ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയത്. തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഓട്ടുപാറയിലുള്ള ഏജന്‍സിയില്‍ വിവരമറിയിച്ചെങ്കിലും മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഇവര്‍ തിരിഞ്ഞ് നോക്കിയില്ലെന്ന് പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."