HOME
DETAILS
MAL
പ്രാദേശിക പദ്ധതി ആസൂത്രണം: കുടിയേറ്റ തൊഴിലാളികളെ കൂടി പരിഗണിക്കുമെന്ന് കെ.ടി ജലീല്‍
backup
November 19 2016 | 18:11 PM
തൃശൂര്‍: സംസ്ഥാനത്ത് കുടിയേറിയ ഇതരസംസ്ഥാന തൊഴിലാളികളുടെ ആവശ്യങ്ങള്‍കൂടി പരിഗണിച്ചുകൊണ്ടാവും ഇനി മുതല്‍ പ്രാദേശിക പദ്ധതികള്‍ ആസൂത്രണം ചെയ്യുകയെന്ന് തദ്ദേശസ്വയംഭരണ മന്ത്രി കെ ടി ജലീല്‍.
അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട് കില സംഘടിപ്പിച്ച അന്തര്‍ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ സെന്‍സസ് പ്രകാരം സംസ്ഥാനത്ത് 30 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്ക്. വര്‍ഷങ്ങളായി ഇവിടെ താമസിച്ച് ജോലിനോക്കുന്ന ഇവരുടെ ഉന്നമനം സംസ്ഥാനത്തിന്റെ വളര്‍ച്ചക്ക് അനിവാര്യമാണ്.
ഓഫിസ് മുറിക്കുള്ളിലിരുന്ന് ഉന്നത ഉദ്യോഗസ്ഥര്‍ തീരുമാനിച്ച് നടപ്പാക്കേണ്ടതല്ല അടിസ്ഥാനതല വികസനമെന്നും അദ്ദേഹം പറഞ്ഞു. അനില്‍അക്കര എം.എല്‍.എ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."