HOME
DETAILS

വലത്തോട്ട് ചായാതെ ചെമ്പട്ടണിഞ്ഞ് ജില്ല

  
backup
May 20 2016 | 02:05 AM

%e0%b4%b5%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%9a%e0%b4%be%e0%b4%af%e0%b4%be%e0%b4%a4%e0%b5%86-%e0%b4%9a%e0%b5%86%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%9f

യു.ഡി.എഫിന് ആശ്വസാമായി വടക്കാഞ്ചേരി

പതിമൂന്നില്‍ പന്ത്രണ്ട് സീറ്റും എല്‍.ഡി.എഫിന്


ആഷിര്‍ മതിലകം

തൃശൂര്‍: ആകാംക്ഷകള്‍ പ്രതീക്ഷകളായി മാറി നിറഞ്ഞ് നിയമസഭാ തെരഞ്ഞടുപ്പിന്റെ ഫലം പുറത്ത് വന്നപ്പോള്‍ ജില്ലയില്‍ യു.ഡി.എഫിന് അപ്രതീക്ഷിത പരാജയം. ജില്ലയിലെ പന്ത്രണ്ട്  മണ്ഡലങ്ങളം ചെങ്കടലാവുകയായിരുന്നു. രാവിലെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ വ്യക്തമായ ലീഡിലേക്ക് എല്‍.ഡി.എഫ് മുന്നിട്ട് നിന്നിരുന്നു. അവസാന നിമിഷത്തില്‍ വടക്കാഞ്ചേരിയില്‍ അനില്‍ അക്കരയുടെ മുന്നേറ്റത്തില്‍ യു.ഡി.എഫ് സമാധനപെടുകയായിരുന്നു. വെറും നാല്‍പത്തി മൂന്ന് വോട്ടിനാണ് ഇവിടെ അനില്‍ അക്കര വിജയിച്ചത്. യു.ഡി.എഫിന്റെ സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തിയത് ജില്ലയില്‍ അനില്‍ അക്കര മാത്രമായിരുന്നു. ജില്ലയില്‍ കോണ്‍ഗ്രസിന്റെ നാല് സിറ്റിങ്ങ് എം.എല്‍.എമാരെ മത്സരത്തില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. എം.എല്‍.എമാരെ മാറ്റി നിര്‍ത്തിയതില്‍ അന്ന് തന്നെ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ജില്ലയിലെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരും തമ്മില്‍ പൊരുത്തമില്ലാമയും എല്‍.ഡി.എഫിന് ഗുണകരമാകുകയായിരുന്നു. ഇത് മുതലാക്കി ജില്ലയിലെ എല്‍.ഡി.എഫ് ക്യാംപുകള്‍ സജ്ജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തു. ടി.എന്‍ പ്രതാപന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വിവാദവും, ഗ്രൂപ്പിസവും ഉണിയാടനോടുള്ള അതൃപ്തിയും ജില്ലയിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചു. കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിന്റെ പേരില്‍ നടന്ന മൂന്ന് കൊലപാതകവും, കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാവ് ഹനീഫ കൊലപാതകവും പ്രചരണ രംഗത്ത് എല്‍.ഡി.എഫ് സജീവമാക്കിയിരുന്നു. ഇതില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വമായിരുന്നു പ്രതിക്കൂട്ടില്‍. മന്ത്രി സി.എനിനെതിരേയും ശക്തമായ ആരോപണങ്ങള്‍ ഉണ്ടാവുകയും ചെയ്തു. സി.എന്‍ ബാലകൃഷ്ണന്‍ ഉയര്‍ത്തിക്കാട്ടിയ പേരുകളൊന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരിഗണിച്ചതുമില്ല. പാര്‍ട്ടിക്കുള്ളിലെ അടിയൊഴുക്കും എല്‍.ഡി.എഫിന് ആശ്വാസമായിട്ടുണ്ട്. കഴിഞ്ഞ തവണ ജില്ലയില്‍ യു.ഡി.എഫിന് ആറ് സീറ്റുകള്‍ ഉണ്ടായിരുന്നു. സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തുവാന്‍ കഴിയുമെന്ന് പ്രതീക്ഷയും ഫലം വന്ന് തുടങ്ങിയതോടെ മങ്ങുകയായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറി കെ.രാധകൃഷ്ണന്റെ തട്ടകത്തില്‍ ഇത്തവണ തുളസി ടീച്ചറിലൂടെ മുവര്‍ണകൊടി പാറിക്കാന്‍ കഴിയുമെന്നായിരുന്നു വിലയിരുത്തില്‍. 2001 ലെ തെരഞ്ഞടുപ്പില്‍ ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കെ.രാധകൃഷ്ണനോട് തുളസി ടീച്ചര്‍ പരാജയപെട്ടത് വെറും 1475 വോട്ടിനായിരുന്നു. മാത്രമല്ല തുളസി ടീച്ചര്‍ക്ക് മണ്ഡലത്തിലുള്ള ബന്ധങ്ങളും യു.ഡി.എഫിന് വിജയപ്രതീക്ഷ വര്‍ധിപ്പിക്കുകയായിരുന്നു. ദേശമംഗലം പഞ്ചായത്ത് അംഗമായ യു.ആര്‍ പ്രദീപ് വിജയിച്ചതിന് പിന്നില്‍ നിലവിലെ എം.എല്‍.എ കെ.രാധകൃഷ്ണന്റെ ഇടപെടലാണെന്ന് നിസംശയം പറയാവുന്നതാണ്. 10200 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രദീപ് വിജയിച്ചത്.
സി.എം.പി നേതാവ് സി.പി ജോണ്‍ മത്സരിച്ച കുന്നംകുളത്ത് യു.ഡി.എഫ് വിജയം ഉറപ്പിച്ചതായിരുന്നു. 2011 ലെ തെരഞ്ഞടുപ്പില്‍ 481 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സി.പി.എമ്മിലെ ബാബു.എം.പാലിശ്ശേരിയോട് പരാജയപെട്ടങ്കിലും ആസൂത്രണ ബോഡ് അംഗം എന്ന നിലയില്‍ കുന്നംകുളത്ത് മാറ്റം കൊണ്ട് വരുന്നതില്‍ മുഖ്യ പങ്ക് വഹിക്കാന്‍ സി.പി ജോണിന് കഴിഞ്ഞിരുന്നു.  അഞ്ച് വര്‍ഷവും മണ്ഡലത്തില്‍ സജീവമായി സി.പി ജോണ്‍ ഇടപെടുകയും ചെയ്തിരുന്നു. ഇതല്ലാം യു.ഡി.എഫ് ക്യാംപുകളില്‍ വിജയപ്രതീക്ഷ ഉയര്‍ത്തുകയായിരുന്നു. ഇത്തവണ സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി എ.സി മൊയ്തീന്‍ ഇടത് സ്ഥാനാര്‍ഥിയായി എത്തിയങ്കിലും യു.ഡി.എഫിന് വിജയപ്രതീക്ഷയില്‍ മാറ്റം ഒന്നും ഉണ്ടായിരുന്നില്ല. മൊയ്തീന്റെ വ്യക്തി പ്രഭാവവും മണ്ഡലത്തിലെ ബന്ധങ്ങളും ഇദ്ദേഹത്തെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. 7782 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മൊയ്തീന്‍ ഇവിടെ വിജയിച്ചത്.
യു.ഡി.എഫ് സ്ഥാനാര്‍ഥിയായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എം സാദിഖലിയത്തിയപ്പോള്‍ എല്‍.ഡി.എഫ് ക്യാംപുകളില്‍ ആശങ്ക ഉളവാക്കിയിരുന്നങ്കിലും മണ്ഡലം കെ.വി അബ്ദുല്‍ഖാദിന്റെ കൂടെ തന്നെ നില്‍ക്കുകയായിരുന്നു.  
ഏറ്റവും വിസ്തൃതിയുള്ള മണലൂര്‍ മണ്ഡലത്തില്‍ നിന്നും മുരളി പെരുനെല്ലി ഇത് രണ്ടാം തവണയാണ് തെരഞ്ഞടുക്കുന്നത്. ജില്ലയില്‍ കാര്‍ഷിക മേഖലയിലേറെ അധികവും ഈ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നു. കേരള കര്‍ഷകസംഘം തൃശൂര്‍ ജില്ലാ സെക്രട്ടറി കൂടിയായ മുരളി മുന്‍ ഡി.സി.സി പ്രസിഡന്റ് ഒ.അബ്ദുറഹ്മാന്‍ കുട്ടിയെ 19325 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപെടുത്തിയത്. ഏറെ അനിശ്ചിത്വത്തിനൊടുവിലാണ് വടക്കാഞ്ചേരിയിലെ ഫലം പുറത്ത് വന്നത്. ജില്ലയില്‍ കോണ്‍ഗ്രസിന്റെ എക സ്ഥാനാര്‍ഥി വിജയിച്ചതും ഇവിടെയാണ്. അനില്‍ അക്കരയിലൂടെ ജില്ലയില്‍ ഒരു സിറ്റിങ് സീറ്റ് നിലനിര്‍ത്താനയതിന്റെ സംതൃപ്തിയിലാണ് ജില്ല യു.ഡി.എഫ് നേതൃത്വം.  
ജില്ലയിലെ മന്ത്രി മണ്ഡലം എന്ന സവിശേഷതയിലാണ് വടക്കാഞ്ചേരി അറിയപെട്ടിരുന്നത്. സി.എന്‍ ബാലകൃഷ്ണന്‍ കഴിഞ്ഞ തവണ 6685 വോട്ടിനാണ് വിജയിച്ചിരുന്നത്. മന്ത്രിക്കെതിരെ വന്ന ആരോപണങ്ങള്‍  മുന്‍ നിര്‍ത്തിയായിരുന്നു ഇവിടെ എല്‍.ഡി.എഫ് പ്രചാരണം നടത്തിയിരുന്നത്. എന്നാല്‍ എറ്റവും ശക്തമായ മത്സരം നടന്ന വടക്കാഞ്ചേരിയില്‍ നിലവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും ജില്ലാ പഞ്ചായത്ത് അംഗവുമായ മേരി തോമസ് പൊരുതി തോല്‍ക്കുകയായിരുന്നു.
ഒല്ലൂര്‍ മണ്ഡലത്തിന്‍ നിന്നാണ് ജില്ലയില്‍ കോണ്‍ഗ്രസിലെ എക സിറ്റിങ്ങ് എം.എല്‍.എ മത്സരിച്ചത്. നിലവിലെ എം.എല്‍.എ എം.പി വിന്‍സന്റ് 13248 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫിലെ കെ.രാജനോട് ദയനീയമായി പരാജയം എറ്റ്  വാങ്ങിയത്. രാജന്റെ വ്യക്തി സ്വാധീനം ഇദ്ദേഹത്തെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.
ലീഡറുടെ തട്ടകത്തില്‍ മകള്‍ സമ്പൂര്‍ണ്ണ പരാജയമാണ് ഏറ്റുവാങ്ങിയത്. യു.ഡി.എഫിന്റെ കുത്തക സീറ്റായ തൃശൂര്‍ പിടിച്ചെടുക്കാനുള്ള ദൗത്യവുമായാണ് വി.എസ് സുനില്‍കുമാര്‍ കൈപമംഗലത്ത് നിന്നും തൃശൂര്‍ എത്തിയത്. വി.എസ് സുനില്‍കുമാര്‍ എത്തിയതോടെ ഇടത് കാംപുകള്‍ സജ്ജീവമായി രംഗത്ത് ഇറങ്ങുകയും ചെയ്തു. കയ്പമംഗലം എം.എല്‍.എയായിരുന്നിട്ടും വികസനങ്ങളൊന്നും നടത്തിയില്ലെന്ന ആരോപണങ്ങള്‍ യു.ഡി.എഫ് ക്യാംപുകള്‍ ഉയര്‍ത്തിയത് വി.എസ് സുനില്‍കുമാറിന് വെല്ലുവിളിയായിരുന്നു. യു.ഡി.എഫിന്റെ വിജയ പ്രതീക്ഷകളെ പിന്തള്ളിയാണ് സുനില്‍കുമാര്‍ യു.ഡി.എഫിന്റെ കുത്തക സീറ്റ് പിടിച്ചെടുത്തത്. കാര്‍ഷിക മേഖലയിലുള്‍പ്പെടുന്ന നാട്ടിക മണ്ഡലത്തില്‍ തുടര്‍ച്ചയായ രണ്ടാം വിജയമാണ് ഗീതാ ഗോപി കരസ്ഥമാക്കിയത്.
 യു.ഡി.എഫിന്റെ കെ.വി ദാസനെ പിന്തള്ളിയാണ് ഗീതാ ഗോപി ഇത്തവണ വിജയത്തേരിലേറിയത്. 2677 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ഇത്തവണ ഗീതാ ഗോപി ജയിച്ചുകയറിയത്. 2011ല്‍ 16,054 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഗീതാഗോപി വിജയിച്ചത്. നാട്ടിക. വലപ്പാട്, തളിക്കളം, താന്ന്യം, ചാഴൂര്‍, അന്തിക്കാട്, പാറളം എന്നിങ്ങനെ എല്‍.ഡി.എഫ് ഭരണം കയ്യാളുന്ന മണ്ഡലമാണ് നാട്ടിക. കഴിഞ്ഞ 5 വര്‍ഷം കൊണ്ടുണ്ടാക്കിയ മികവ് തന്നെയാണ് ഗീതാ ഗോപിക്ക് വിജയം സമ്മാനിച്ചത്.
ടി.എന്‍ പ്രതാപന്റെ സ്ഥാനാര്‍ഥിത്വ ചര്‍ച്ചയിലൂടെ കേരളം ഉറ്റം നോക്കിയ മണ്ഡലമാണ് കൈപമംഗലം. സീറ്റ് എല്‍.ഡി.എഫില്‍ നിന്നും പിടിച്ചെടുക്കാന്‍ സാധിക്കില്ലെന്നതോടെയാണ് മണ്ഡലം ആര്‍.എസ്.പിക്ക് കൈമാറിയത്. എന്നാല്‍ ആര്‍.എസ്.പി സ്ഥാനാര്‍ഥിയായി യുവത്വത്തിന്റെ പ്രസരിപ്പുള്ള മുഹമ്മദ് നഹാസ് എത്തിയത് മണ്ഡലത്തിലെ യു.ഡി.എഫ് നേതൃത്വത്തിന്‍ ആശ്വാസം നല്‍കുകയും ഒത്തൊരമയോടുള്ള പ്രവര്‍ത്തനം കാഴ്ചവക്കെുകയും ചെയ്തങ്കിലും മണ്ഡലം ഇടതിന്റെ കൂടെ തന്നെ നില്‍ക്കുകയായിരുന്നു. മണ്ഡലത്തിലെ എഴ് പഞ്ചായത്തുകളും എല്‍.ഡി.എഫിനൊപ്പം തന്നെയാണ്.
 ഇവിടെ ജനകീയനും ജനസമ്പന്നനുമായ എല്‍.ഡി.എഫി ലെ ഇ.ടി ടൈസണ്‍ മാസ്റ്റര്‍ മുപ്പതിനായിരത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത് ഗവണ്‍മെന്റ് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ മത്സരിച്ച ഇരിങ്ങാലക്കുടയില്‍ യു.ഡി.എഫ് വിജയ പ്രതീക്ഷ വെച്ച് പുലര്‍ത്തിയിരുന്നു. കേരള കോണ്‍ഗ്രസ് (എം) ന്‍ ജില്ലയിലുള്ള ഏക സീറ്റും കൂടിയായിരുന്നു ഇരിങ്ങാലക്കുട. ഇന്ത്യന്‍ റിപ്പബ്ലിക്കിലെ പ്രഥമ രക്തസാക്ഷി സര്‍ദാര്‍ ഗോപാലകൃഷ്ണന്റെ പിന്‍തലമുറക്കാരന്‍ പ്രൊഫ.കെ.യു അരുണന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ഇരിങ്ങാലക്കുടയില്‍ എത്തിയത് മുതല്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ആത്മവിശ്വാസം കൈവിടാതെ പ്രവര്‍ത്തിക്കുകയായിരുന്നു. അരുണനിലൂടെ മണ്ഡലം തിരിച്ച് പിടിക്കുകയായിരുന്നു എല്‍.ഡി.എഫ്.
ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് സി.രവീന്ദ്രനാഥ് വിജയിച്ചത്. ഹാട്രിക് വിജയമാണ് ഇദ്ദേഹത്തിന്റേത്. യു.ഡി.എഫിലെ സുന്ദരന്‍ കുന്നത്തുള്ളിയെയാണ് ഇദ്ദേഹം പരാജയപെടുത്തിയത്. ചാലക്കുടിയില്‍ ബി.ഡി ദേവസ്സിയുടെ വിജയം എല്‍.ഡി.എഫ് ഉറപ്പിച്ചതായിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എം.എല്‍.എയുമായ ബി.ഡി ദേവസ്സി 26648 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. 74251 വോട്ടുകളാണ് ബി.ഡി ദേവസ്സിക്ക് ലഭിച്ചത്.
കൊടുങ്ങല്ലൂരില്‍ നിന്ന് ടി.എന്‍ പ്രതാപന്‍ എം.എല്‍.എയെ മാറ്റി കെ.പി ധനപാലനെ മത്സരിപ്പിക്കുകയായിരുന്നു. പ്രതാപന്‍ കാഴ്ചവെച്ച കോടികളുടെ വികസനം ചോദിച്ചായിരുന്നു യു.ഡി.എഫ് ഇവിടെ തെരഞ്ഞടുപ്പിനെ നേരിട്ടത്. എന്നാല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.ആര്‍ സുനില്‍കുമാറിന് മണ്ഡലമായുള്ള വ്യക്തി ബന്ധങ്ങളും അച്ചന്‍ വി.കെ രാജന്‍ പഴയ മാള മണ്ഡലവുമായുള്ള ബന്ധവും സുനില്‍കുമാറിന്‍ തുണയാകുകയായിരുന്നു.22791 വോട്ടിന്റെ ഭൂരിക്ഷത്തിലാണ് വി.ആര്‍ സുനില്‍കുമാര്‍ വിജയിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടുകട ഉടമയുടെ ഭാര്യയെയും മാതാവിനെയും കയ്യേറ്റം ചെയ്ത സംഭവം: സി.പി.എം നേതാവ് വെള്ളനാട് ശശി അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഷിരൂരില്‍ തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍; ഗംഗാവലിപ്പുഴയില്‍ നിന്ന് ലോറിയുടെ ടയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് ഈശ്വര്‍ മല്‍പെ

Kerala
  •  3 months ago
No Image

പൂരം കലക്കിയത് അന്വേഷിക്കാന്‍ എന്തിനാണ് അഞ്ച് മാസം? അന്വേഷിച്ചാല്‍ മുഖ്യമന്ത്രി വരെ പ്രതിയാകും: വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

അന്‍വറിന്റെ പശ്ചാത്തലം ഇടതുപക്ഷമല്ല, പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരം; ആരോപണങ്ങള്‍ അവജ്ഞതയോടെ തള്ളുന്നു: മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

അര്‍ജുനായി ഡ്രഡ്ജര്‍ ഉപയോഗിച്ച് തെരച്ചില്‍; പുഴയില്‍ നിന്ന് അക്കേഷ്യ തടിക്കഷ്ണങ്ങള്‍ കണ്ടെത്തി ഈശ്വര്‍ മല്‍പെയും സംഘവും

Kerala
  •  3 months ago
No Image

എ.ഡി.ജി.പി അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി; തത്കാലം മാറ്റില്ല, തീരുമാനം അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം

Kerala
  •  3 months ago
No Image

മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ് അന്തരിച്ചു

Kerala
  •  3 months ago
No Image

ഇതൊരു ചീഞ്ഞ കേസായി പോയി; പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് വേറെ അജണ്ടയുണ്ടോ എന്ന് പരിശോധിക്കണം: പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'വയനാട്ടിലെ കണക്കില്‍ വ്യാജ വാര്‍ത്ത, പിന്നില്‍ അജണ്ട; അസത്യം പറക്കുമ്പോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക'

Kerala
  •  3 months ago
No Image

മകളുമായി അടുപ്പം; 19 കാരനെ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി പിതാവ്

Kerala
  •  3 months ago