നെല്ലിയാമ്പതിയില്‍ ഓറഞ്ച് ഫാം ഒരുങ്ങുന്നു
നെല്ലിയാമ്പതി: പ്രതാപകാലം വീണ്ടെടുക്കാനായി നെല്ലിയാമ്പതിയില്‍ ഓറഞ്ച് ഫാം ഒരുങ്ങുന്നു. 50 ലക്ഷം രൂപ ചെലവഴിച്ച് 25 ഏക്കറിലാണ് ഓറഞ്ച് കൃഷി ചെയ്യുന്നത്. 4,000 ചെടികള്‍ നടാനാണ് ഉദ്ദേശിക്കുന്നത്. കൂര്‍ഗ് മന്ദാരി എന്ന ഇനവും ഗ്രാഫ്ട് ചെടികളുമാണ് നടുന്നത്. ഓറഞ്ച് സ്‌ക്വാഷ് , ജെല്ലി തുടങ്ങിയവ ഉല്‍പാദിപ്പിക്കാനുള്ള പ്ലാന്റും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
1943ല്‍ ബ്രിട്ടിഷുകാര്‍ സ്ഥാപിച്ച ഫാം ഇപ്പോഴുമുണ്ടെങ്കിലും ഓറഞ്ച് കൃഷി 1980കളോടെ നിലച്ചിരുന്നു. നെല്ലിയാമ്പതി ഓറഞ്ച് ആന്റ് വെജിറ്റബിള്‍ ഫാം എന്നാണ് ഇത് അറിയപ്പെടുന്നത്. യുദ്ധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇവിടത്തെ ഓറഞ്ചും സ്‌ക്വാഷും നല്‍കിയിരുന്നതായി രേഖകളിലുണ്ട്. ഇപ്പോള്‍ വിവിധതരം ഓര്‍ക്കിഡുകള്‍, 65 ഇനം ചെമ്പരത്തികള്‍, ഫാഷന്‍ ഫ്രൂട്ട് , ആന്തൂറിയം, ടിഷ്യു കള്‍ച്ചര്‍ വാഴത്തൈകള്‍, റോബസ്റ്റ , ഗ്രാന്‍ഡ് നൈന്‍, കദളി, പൊപ്പോലു തുടങ്ങിയ വാഴപ്പഴങ്ങള്‍ ഇവിടെ ഉണ്ടാക്കുന്നുണ്ട് . ഫാഷന്‍ ഫ്രൂട്ട് കൃഷിയെക്കുറിച്ച് കൂടുതല്‍ പഠനം നടക്കുന്ന കേരളത്തിലെ ഏക സ്ഥാപനം കൂടിയാണിത്. അടുത്ത വര്‍ഷം മുതല്‍ ഓറഞ്ച് വില്‍ക്കാന്‍ കഴിയുന്ന തരത്തിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. അടുത്തകാലത്ത് ഫാമിനകത്ത് നട്ട ഓറഞ്ചില്‍ നിന്ന് നല്ല വിളവ് ലഭിച്ചതോടെയാണ് കൂടുതല്‍ കൃഷി ചെയ്യാന്‍ തീരുമാനിച്ചത്. കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിന്റെ പ്രത്യേക താല്‍പര്യവും ഓറഞ്ച് കൃഷി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നിലുണ്ടെന്ന് ഫാം സൂപ്രണ്ട് ഇ.കെ യൂസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."