ജെ.എന്‍.യു വിദ്യാര്‍ഥി നജീബിനെ അലിഗഢില്‍ കണ്ടെന്ന് കത്ത്
ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ നിന്ന് കാണാതായ വിദ്യാര്‍ഥി നജീബ് അഹമദിനെ കണ്ടതായി യുവതിയുടെ കത്ത്. യൂനിവേഴ്സിറ്റിയിലെ മാഹി മാണ്ഡവി ഹോസ്റ്റല്‍ പ്രസിഡന്റ് അസീമിനാണ് അലിഗഢില്‍ നിന്ന് ഒരു യുവതി എഴുതിയ കത്ത് ലഭിച്ചത്. നവംബര്‍ 14നാണ് അലിഗഢില്‍ നജീബിനെ കണ്ടതായി പറയുന്ന ഒരു സ്ത്രീ അയച്ച കത്ത് ലഭിച്ചത്.
തുര്‍ടന്ന് അസീം വിവരം നജീബിന്റെ മാതാവിനെ അറിയിച്ചു. കത്ത് കൈമാറുകയും ചെയ്തു. അവര്‍ കത്ത് ക്രൈംബാഞ്ചിന് നല്കി.
അലിഗഢിലെ ഒരു ചന്തയില്‍ താന്‍ നജീബിനെ കണ്ടെന്നും തന്നെ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും അവിടെ നിന്ന് രക്ഷപ്പെട്ടതാണെന്നും സഹായം വേണമെന്നും അയാള്‍ തന്നോട് പറഞ്ഞതായും കത്തില്‍ പരാമര്‍ശമുണ്ട്. കൂടുതല്‍ എന്തെങ്കിലും പറയും മുന്‍പ് നജീബിനെ ചിലര്‍ അവിടെ നിന്ന് വിളിച്ചുകൊണ്ടുപോയെന്നും സ്ത്രീ കത്തില്‍ പറയുന്നുണ്ട്.
കത്തിലെ മേല്‍വിലാസം അന്വേഷിച്ച് ക്രൈംബ്രാഞ്ച് പോയെങ്കിലും ആരെയും കാണാന്‍ സാധിച്ചില്ല.കത്ത് എത്തിച്ച കൊറിയര്‍ ഏജന്‍സിയോട് എവിടെ നിന്നാണ് കത്ത് അയച്ചതെന്നും ആരാണ് അയച്ചതെന്നും മറ്റുമുള്ള വിവരങ്ങള്‍ നല്കാന് പൊലിസ് ആവശ്യപ്പെട്ടിട്ടുണ്ട്. കൈയക്ഷരം പരിശോധിക്കാനായി ഫോറന്‍സിക്ക് പരിശോധനയും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."