വാഹനാപകടം: വിദ്യാര്‍ഥി മരിച്ചു
പെരുമ്പാവൂര്‍: ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. മേതല കെ.എം.പി കോളേജിലെ മെക്കാനിക്കല്‍ വിഭാഗം 3-ാം വര്‍ഷ വിദ്യാര്‍ഥികളായ ചാലക്കുടി സ്വദേശി അക്ഷയ് ഗോപി(23) യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപാഠി പറവൂര്‍സ്വദേശി ഫല മുഹമ്മദിനെ ഗുരുതരമായ പരിക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടക്കാലിക്ക് സമീപം പാച്ചുള്ളപടിയില്‍ ഇന്നലെ വൈകീട്ട് 8.30ഓടെ യാണ് സംഭവം. വണ്ണപ്പുറത്തെ സുഹൃത്തിന്റെ വീട്ടില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുംവഴിയായിരുന്നു. കൂട്ടുകാരുമൊരുമിച്ച് കാറില്‍ പോകാന്‍ തിരുമാനിച്ചിരുന്നെങ്കിലും സ്ഥലമില്ലാത്തതിനാല്‍ ഇരുവരും പിന്നാലെ ബൈക്കില്‍ പോകുകയായിരുന്നു.
അപകടത്തെതുടര്‍ത്ത് തമിഴ്‌നാട്ടില്‍നിന്നും വന്ന പിക്കപ്പ് വാന്‍ മറിഞ്ഞു. തലക്ക് ഗുരുതരമായി പരുക്കേറ്റ അക്ഷയ് സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. നാട്ടുകാര്‍ചേര്‍ന്ന് ഇരുവരെയും കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ഫല മുഹമ്മദിനെ ആലുവയിലെ ഹോസ്പ്പിറ്റലിലേക്ക് മറ്റുകയും ചെയ്തു. അപകടത്തില്‍ പെട്ടത് അരെന്ന് തിരിച്ചറിയാതെ നിന്ന നാട്ടുകാരുടെ അടുത്തേക്ക് മുന്നില്‍ പോയ കാറിലെ സഹപാടികള്‍ അന്വോഷിച്ച് എത്തിയതോടെയാണ് വിദ്യാര്‍ഥിയുടെ വിവരങ്ങള്‍ അറിയുന്നത്. അപകടത്തെതുടര്‍ന്ന് എ.എം റോഡില്‍ ഒരുമണിക്കൂറോളം ഗതാഗതം സ്ഥംഭിച്ചു.
പെരുമ്പാവൂരുനിന്ന് ഫയര്‍ഫോഴ്‌സും കുറുപ്പംപടി പൊലീസും സ്ഥലത്തെത്തിയാണ് റോഡിലെ രക്തവും ഓയിലും കഴികികളഞ്ഞ് ഗതാഗതം പുനസ്ഥാപിച്ചത്. മരിച്ച അക്ഷയ്യുടെ മൃതദേഹം കോതമംഗലത്തെ താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരുക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."