ജില്ലയില്‍ 22ന് വ്യാപാരികള്‍ ഹര്‍ത്താലാചരിക്കും
കല്‍പ്പറ്റ: കറന്‍സി ക്ഷാമം വ്യാപാര, വ്യവസായ, കാര്‍ഷിക മേഖലയില്‍ ഉണ്ടാക്കിയ പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ 22ന് വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താലാചരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്നേ ദിവസം ഹര്‍ത്താലിനോടനുബന്ധിച്ച് ഇന്‍കം ടാക്‌സ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. കേന്ദ്ര സര്‍ക്കാരിന്റെ കറന്‍സി പിന്‍വലിക്കല്‍ മൂലം വ്യാപാര രംഗത്തും കാര്‍ഷിക മേഖലയിലും വന്‍ പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്. കാര്‍ഷിക മേഖലയായ വയനാട്ടില്‍ കര്‍ഷകര്‍ കൊണ്ടുവരുന്ന അടക്ക എടുക്കുന്നതിന് കറന്‍സി ക്ഷാമം കാരണം സാധിക്കുന്നില്ല. ഇതിന് അടിയന്തിര പരിഹാരം കാണണം. കൂലി നല്‍കാന്‍ നോട്ട് ലഭ്യമല്ലാത്തതിനാല്‍ കാര്‍ഷിക, നിര്‍മാണ മേഖലകളും സ്തംഭിച്ചിരിക്കുകയാണ്.
കറന്‍സി ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന റെയ്ഡ് അവസാനിപ്പിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് നോട്ടുകള്‍ പിന്‍വലിച്ചതെന്ന ആക്ഷേപം ശരിവക്കുന്നതാണ് കഴിഞ്ഞ 12 ദിവസത്തെ അനുഭവം. സഹകരണ മേഖലയെ തകര്‍ക്കുന്ന നടപടികളില്‍ നിന്ന് കേന്ദ്ര സര്‍ക്കാരും ആര്‍.ബി.ഐയും പിന്‍മാറണമെന്നും സഹകരണ ബാങ്കുകളിലും നോട്ട് കൈമാറ്റം നടത്താന്‍ അനുവദിക്കണമെന്നും ഏകോപന സമിതി ആവശ്യപ്പെട്ടു. മാര്‍ച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായ കെ.കെ വാസുദേവന്‍ അധ്യക്ഷനാകും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഒ.വി വര്‍ഗീസ്, ട്രഷറര്‍ കെ കുഞ്ഞിരായിന്‍ ഹാജി, കെ ഉസ്മാന്‍, കെ.ടി ഇസ്മായില്‍, ഇ ഹൈദ്രു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."