പട്ടയം വേഗത്തില്‍ അനുവദിക്കണം: മന്ത്രി ഇ. ചന്ദ്രശേഖരന്‍
തൃശൂര്‍: നിലവിലുള്ള നിയമവും ചട്ടവും അനുസരിച്ച് ജില്ലയില്‍ പട്ടയം നല്‍കാനുളള നടപടി വേഗത്തില്‍ സ്വീകരിക്കണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ മുതല്‍ മേലെയുളള റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. വനം, ദേവസ്വം തുടങ്ങിയ വിവിധ പട്ടയങ്ങളിലാണ് മനുഷത്വപരമായ സമീപനം ഉദ്യോഗസ്ഥര്‍ കൈക്കൊള്ളേണ്ടത്. സമയബന്ധിതമായി പട്ടയം നല്‍കുമ്പോഴും നിയമവും ചട്ടവും യാന്ത്രികമായി ഉപയോഗപ്പെടുത്തരുതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. സബ് ഡിവിഷനുകളുടെ വിഭജനം സംബന്ധിച്ചു സര്‍ക്കാര്‍ കാര്യമായി ചര്‍ച്ച ചെയ്യുന്നുണ്ട്. വരാന്‍ പോകുന്ന ബജറ്റില്‍ ഗൗരവമായി ഇക്കാര്യം ഉള്‍പ്പെടുത്തും. താലൂക്ക് വിഭജനത്തെക്കുറിച്ച് പെട്ടെന്നു തീരുമാനമെടുക്കാനാവില്ല. വില്ലേജുകളുടെ കാര്യത്തിലും ഈ പ്രശ്‌നമുണ്ട്. ഇവ നയപരമായ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.
വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വില്ലേജുകള്‍ക്ക് സ്വന്തം സ്ഥലം, കെട്ടിടം ഇല്ലാത്ത ഓഫിസുകള്‍ക്ക് കെട്ടിടം എന്നിവ ലഭ്യമാക്കാന്‍ ബജറ്റില്‍ ശ്രമം നടത്തും. മണ്ണിടിച്ചു നിലം നികത്തുന്നതു ശരിയായ നടപടിയല്ല. ഇതിനെതിരേ കര്‍ശന നടപടിയുണ്ടാകും. ഇക്കാര്യത്തില്‍ എല്ലാവരും ജാഗരൂകരായിരിക്കണമെന്നു അദ്ദേഹം പറഞ്ഞു. സാമൂഹിക പ്രശ്‌നങ്ങള്‍ സാമൂഹിക വീക്ഷണത്തോടെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ലാന്‍ഡ് റവന്യൂ കമ്മിഷനര്‍ എ.ടി ജെയിംസ്, ജില്ലാ കലക്ടര്‍ ഡോ.എ. കൗശിഗന്‍, സബ് കലക്ടര്‍ ഹരിത വി. കുമാര്‍, എ.ഡി.എം സി.കെ അനന്തകൃഷ്ണന്‍, അസി. കലക്ടര്‍ ട്രെയിനി വി.എ.എം കൃഷ്ണതേജ, , ഡെപ്യൂട്ടി കലക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശേഷം കൗസ്തുഭം ഓഡിറ്റോറിയത്തില്‍ തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലെ വില്ലേജ് ഓഫിസര്‍മാരുടെ പ്രത്യേക യോഗത്തെ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അഭിസംബോധന ചെയ്തു. പൊതുജനങ്ങളോടുളള സമീപനത്തില്‍ കാതലായ മാറ്റം വരുത്താന്‍ വില്ലേജ് ഓഫിസര്‍മാര്‍ തയ്യാറാകണമെന്ന് മന്ത്രി നിര്‍ദേശിച്ചു. പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്നവരെന്ന നിലയില്‍ മനുഷ്യത്വപരമായ പെരുമാറ്റമാണ് ഓരോ വില്ലേജ് ഓഫീസറില്‍ നിന്നും പ്രതീക്ഷിക്കുന്നത്. കാലം മാറിയതനുസരിച്ച് ഓഫീസര്‍മാരുടെ പെരുമാറ്റത്തിലും മാറ്റം വേണം മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. തൊഴില്‍പരമായ ആവശ്യങ്ങള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു.
ലാന്റ് റവന്യൂ കമ്മീഷണര്‍ എ.ടി ജെയിംസ്, സബ് കലക്ടര്‍ ഹരിത വി കുമാര്‍, എ.ഡി.എം സി.കെ അനന്തകൃഷ്ണന്‍, അസി. കലക്ടര്‍ ട്രെയിനി വി.എ.എം കൃഷ്ണതേജ, ഡെപ്യൂട്ടി കലക്ടര്‍ പി.വി മോന്‍സി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."