മോഹനം ചലചിത്രോത്സവത്തിന് ഇന്ന് തുടക്കമാകും
മാള: കുഴിക്കാട്ടുശ്ശേരി ഗ്രാമികയില്‍ അഞ്ചാമത് മോഹനം ചലചിത്രോത്സവം ഇന്നു മുതല്‍ 27 വരെ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അകാലത്തില്‍ പൊലിഞ്ഞ യുവസംവിധായകന്‍ മോഹന്‍ രാഘവന്റെ സ്മരണാര്‍ഥം എട്ടു ദിനങ്ങള്‍ നീണ്ടു നില്‍ക്കുന്ന ചലചിത്രോത്സവം ഗ്രാമികയങ്കണത്തിലാണ് സംഘടിപ്പിക്കുന്നത്. 2016 ല്‍ അന്തരിച്ച ചലചിത്ര പ്രതിഭകള്‍ക്കുള്ള ശ്രദ്ധാഞ്ജലിയായിട്ടാണ് അഞ്ചാമത് ചലചിത്രോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തപ്പെടുന്ന ചലചിത്രോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് നാലിന് പ്രശസ്ത ചലചിത്ര സംവിധായകനും കേരള ചലചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ നിര്‍വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ അധ്യക്ഷയാകും. നടനും സംവിധായകനുമായ ജോയ്മാത്യുവും നടിയും നാടകപ്രവര്‍ത്തകയുമായ സജിത മഠത്തിലും ചടങ്ങില്‍ വിശിഷ്ടാതിഥികളായിരിക്കും. പ്രൊഫ.കെ.യു അരുണന്‍ ഗ്രാമിക ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."