മോദിയുടെ ഭ്രാന്തന് നയങ്ങള്‍ കാരണം ജനം ദുരിതത്തില്‍: കാനം
വെഞ്ഞാറമൂട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭ്രാന്തന് നയങ്ങള്‍ കാരണം ജനങ്ങള്‍ ദുരിതത്തിലാണെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സി.പി.ഐ വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റി നിര്‍മിക്കുന്ന സി.കെ ചന്ദ്രപ്പന് സ്മാരക മന്ദിരത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് നിര്‍വ്വഹിച്ച് സംസരിക്കുകയായിരുന്നു അദ്ദേഹം.
മോദി അധികാരത്തിലെത്തുമ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കു നല്കിയ വാക്ക് വിദേശത്തുള്ള കള്ളപ്പണം കണ്ടുകെട്ടുമെന്നായിരുന്നു. എന്നാല്‍ രണ്ടരവര്‍ഷം പിന്നിട്ടിട്ടും ഒരു ചില്ലിക്കാശുപോലും രാജ്യത്തു കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു. തന്റെ നയം തെറ്റാണെന്നു തെളിഞ്ഞിട്ടും തിരുത്താന്‍ ശ്രമിക്കാതെ പ്രശ്നങ്ങളെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമമാണ് മോഡിയും ബി.ജെ.പിയും നടത്തിക്കൊണ്ടിരിക്കുന്നതെന്നും കാനം കൂട്ടിച്ചേര്‍ത്തു. സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആര് അനില്‍ അധ്യക്ഷനായി. മാങ്കോട് രാധാകൃഷ്ണന്, പി.എസ് ഷൗക്കത്ത്, ഡി. പുഷ്കരാനന്ദന്‍, എ.എം റൈസ്, പി.ജി ബിജു, ഷെരീഫ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."