ജലക്ഷാമം രൂക്ഷം; ബൊളിവിയയില്‍ വെള്ളത്തിന് റേഷന്‍ ഏര്‍പ്പെടുത്തി
ലാ പസ് (ബൊളിവിയ): വരള്‍ച്ച രൂക്ഷമായതിനെത്തുടര്‍ന്ന് ബൊളിവിയയിലെ ലാ പസ് നഗരത്തില്‍ വെള്ളത്തിന് സ്ഥിരം റേഷന്‍ ഏര്‍പ്പെടുത്തി. നഗരത്തിലേക്ക് വെള്ളമെത്തിയിരുന്ന മൂന്നു അണക്കെട്ടുകള്‍ വറ്റിയതോടെയാണ് അപൂര്‍വ്വ നടപടി.
പ്രധാന അണക്കെട്ടായ ഒജുവന് ഖോട്ട അണക്കെട്ടില്‍ ഒരു ശതമാനം വെള്ളമാണ് ബാക്കിയുള്ളത്. മറ്റു രണ്ടു അണക്കെട്ടുകളിലെ വെള്ളവും എട്ടു ശതമാനമായി കുറഞ്ഞു.
നഗരത്തിലെ 70 ശതമാനം പേര്‍ക്കും ഇപ്പോള്‍ കുടിവെള്ളം ലഭിക്കുന്നില്ലെന്നാണ് പാന്‍ അമേരിക്കന്‍ ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. 12 മണിക്കൂറില്‍ ഒരിക്കലാണ് ജലവിതരണം നടത്തുന്നത്.
വെള്ളത്തിന് റേഷന്‍ ഏര്പ്പെടുത്താനിടയാക്കിയതില് ബൊളിവിയന്‍ പ്രസിഡന്റ് ഇവോ മോറല്‍സ് ക്ഷമ ചോദിച്ചു. ജലക്ഷാമം പരിഹരിക്കാന്‍ വിദഗ്ധ സഹായം തേടിയെന്നും വരള്‍ച്ച നേരിടുന്നതില്‍ പരാജയപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ നീക്കിയതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."