നിജാസിന്റെ കുടുംബത്തിന് സഹായം എത്തിക്കണം:കെ.സി
ആലപ്പുഴ: ദേശീയപാതയില്‍ അരൂര്‍-കുമ്പളം പഴയ പാലത്തില്‍ കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട ജീപ്പ് കായലില്‍ വീണുണ്ടായ അപകടത്തില്‍ മരിച്ച ജീപ്പ് ഡ്രൈവര്‍ അരൂക്കുറ്റി കുടപുറം കുമ്മലില്‍ വീട്ടില്‍ നിജാസ് അലിയുടെ കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് കെ.സി വേണുഗോപാല്‍ എം.പി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.നിജാസിന്റെ വരുമാനം മാത്രം ആശ്രയിച്ച് കഴിഞ്ഞുവന്ന വൃദ്ധയായ മാതാവും തൊഴില്‍ രഹിതയായ ഭാര്യയും രണ്ട് വയസു മാത്രം പ്രായമുള്ള മകളും അടങ്ങുന്ന കുടുംബം ഇപ്പോള്‍ തീര്‍ത്തും നിരാലംബരായിരിക്കുകയാണ്.ഈ വിഷയം പ്രത്യേകമായി പരിഗണിച്ച് കുടുംബത്തിന് പത്ത് ലക്ഷം രൂപ അനുവദിക്കണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ കെ.സി വേണുഗോപാല്‍ എം.പി ആവശ്യപ്പെട്ടു.
ഇതേ അപകടത്തില്‍ ജീവന് നഷ്ടപ്പെട്ട നേപ്പാള്‍ സ്വദേശികളുടെ കുടുംബങ്ങള്‍ക്കും അര്‍ഹമായ ധനസഹായം അനുവദിക്കണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."