കള്ളപ്പണം വെളുപ്പിക്കല്‍: കിളിമാനൂരില്‍ ഇടനിലക്കാര്‍ സജീവം
കിളിമാനൂര്‍ : അസാധുവാക്കിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ കൈപ്പറ്റി പകരം നോട്ട് നല്‍കുന്ന സംഘം കിളിമാനൂരില്‍ സജീവം . ചില സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങളുടെ പിന്തുണയോടെ ബാങ്ക് ജീവനക്കാരും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രചാരണമുണ്ട്.
വിദേശ കറന്‍സികളുടെ വിനിമയവും ഇത്തരക്കാര്‍ നടത്തുന്നുണ്ട്. കള്ളപ്പണവും മരവിപ്പിച്ച നോട്ടുകളും പത്ത് ശതമാനം വില കുറച്ച് കൈമാറ്റം ചെയ്യുമ്പോള്‍ വിദേശ കറന്‍സികള്‍ ചോദിക്കുന്ന വില നല്‍കി പകരം മരവിപ്പിച്ച നോട്ടുകള്‍ കൊടുക്കുകയാണത്രെ ചെയ്യുന്നത്.
ലക്ഷം രൂപയുടെ അസാധുനാട്ട് നല്‍കുമ്പോള്‍ പതിനായിരം കുറച്ച് പുതിയ രണ്ടായിരത്തിന്റെയും നൂറിന്റെയും മറ്റും നോട്ടുകള്‍ നല്‍കുമെന്നാണ് പുറത്ത് വരുന്ന വിവരം .നോട്ട് മരവിപ്പിച്ചതായി വാര്‍ത്ത വന്ന രാത്രിയില്‍ ചില സഹകരണ ബാങ്കുകളില്‍ വലിയ തോതില്‍ പണം വന്നിരുന്നു .
ഇതില്‍ വലിയൊരു തുക തൊട്ടടുത്ത ദിവസങ്ങളില്‍ രാത്രിയില്‍ ഗുണ്ടകളുടെ കാവലില്‍ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായും പ്രചരിക്കുന്നുണ്ട് .കള്ളപ്പണം കൈയില്‍ ഉണ്ടന്ന് സംശയം ഉള്ളവരെ ഇടനിലക്കാര്‍ മുഖേന സമീപിച്ച് ആദായനികുതി വകുപ്പില്‍ നിന്നും രക്ഷ നേടുന്നതിനുള്ള ഉപായമുണ്ടന്ന് ധരിപ്പിച്ചാണ് സംഘം ഇടപാടുകള്‍ നടത്തുന്നത് .
ചില മുന്‍ വാഹന വ്യാപാരികളും വസ്തു ബ്രോക്കര്‍ മാരും ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുണ്ട്.സാധാരണക്കാരുടെ സീറോ ബാലന്‍സ് അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുന്നതായി പ്രചരിക്കുന്നുണ്ടങ്കിലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."