മാറുമോ ശനിദശ?
ചെറുവത്തൂര്‍: പ്രീ പ്രൈമറി വിദ്യാഭ്യാസം സംസ്ഥാനത്തെ അങ്കണവാടികളിലൂടെ ഏകോപിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അടുത്തിടെ സാധ്യതകള്‍ തേടിയിരുന്നു. പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് വിദ്യാഭ്യാസ ഓഫിസര്‍മാര്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
ആലോചന പ്രാവര്‍ത്തികമായാല്‍ കുട്ടികളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ അങ്കണവാടികള്‍ക്ക് അത് പുത്തനുണര്‍വാകും. സാമൂഹ്യനീതി വകുപ്പിന് കീഴില്‍ 33000 ലധികം അങ്കണവാടികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെയും, പ്രീപ്രൈമറി സ്കൂളുകളുടെയും വ്യാപനത്തെ തുടര്‍ന്ന് അങ്കണവാടികളില്‍ കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുകയാണ്. മൂന്നു വയസു മുതലുള്ള കുട്ടികള്‍ക്കാണ് അങ്കണവാടികളില്‍ പ്രവേശനം നല്‍കുന്നത്. എന്നാല്‍ എല്‍.കെ.ജി ക്ലാസുകളിലേക്ക് ഈ പ്രായത്തില്‍ തന്നെ കുട്ടികളെ പ്രവേശിപ്പിച്ചു തുടങ്ങുന്നതാണ് നിലവിലെ സ്ഥിതി. വിദ്യാഭ്യാസത്തിനു പുറമേ കുട്ടികളുടെ ആരോഗ്യ സുരക്ഷയും ഉറപ്പു വരുത്തുന്ന അങ്കണവാടികള്‍ക്ക് പുതിയ മുഖം നല്കാന് ഈ നിര്‍ദേശം നടപ്പിലാക്കിയാല്‍ സാധിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."