സിദ്ദുവിന്റെ ആവാസ് ഇ പഞ്ചാബില്‍ പിളര്‍പ്പ്; രണ്ട് സ്ഥാപക നേതാക്കള്‍ എ.എ.പിയിലേക്ക്
ചണ്ഡിഗഡ്: മുന്‍ ക്രിക്കറ്റ് താരവും ബിജെപി രാജ്യസഭ എംപിയുമായിരുന്ന നവജ്യോത് സിങ് സിദ്ദുവിന്റ ആവാസ് ഇ പഞ്ചാബിലും പിളര്‍പ്പ്. പഞ്ചാബിലെ ലുധിയാന മേഖലയിലെ സ്വതന്ത്ര എംഎല്‍എമാരായ സിമാര്‍ജിത് ബെയ്ന്‍സും സഹോദരന് ബല്‍വീര്‍ സിങ് ബെയ്ന്സുമാണ് പാര്‍ട്ടി മാറ്റത്തിന് ഒരുങ്ങുന്നത്. ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉ്ണ്ടാവുമെന്നാണ് കരുതുന്നത്.
ആവാസ് ഇ പഞ്ചാബ് നേതാക്കളും കോണ്‍ഗ്രസ്, എഎപി നേതാക്കന്മാരുടെ ഒരാഴ്ചയോളം നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്.
ബിജെപി എംപിയായിരുന്ന നവജോത് സിംഗ് സിദു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് ബിജെപിയില്‍ നിന്നും രാജിവെച്ചത്. തുടര്‍ന്ന് സിദ്ദു ആംആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായിരുന്നെങ്കിലും അന്ന് അതിന് തയ്യാറായില്ല. അരവിന്ദ് കെജ്രിവാളിനെ സിദ്ദു അന്ന് വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കെജ്രിവാളിെന സത്യസന്ധനായ വ്യക്തി എന്നാണ് സിദ്ദു വിശേഷിപ്പിച്ചത്. കഴിഞ്ഞ സെപ്തംബറിലാണ് നവജോത് സിങ് സിദ്ദു ആവാസ് ഇ പഞ്ചാബ് രൂപീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."