മോദി സ്തുതിയുമായി മോഹന്‍ലാല്‍; വിമര്‍ശനവുമായി വി.ഡി. സതീശന്
കോഴിക്കോട് : 500, 1000രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച നടന് മോഹന്‍ലാലിനെതിരേ വി.ഡി.സതീശന് എം.എല്‍.എ. ജനങ്ങള്‍ ക്യൂ നില്‍ക്കുന്നത് ബാങ്കുകളുടേയും എ.ടി.എമ്മുകളുടേയും മുന്നിലാണ് , അല്ലാതെ മദ്യത്തിനും സിനിമാ ടിക്കറ്റിനും വേണ്ടിയല്ല. അവര്‍ കഠിനാദ്ധ്വാനം ചെയ്ത് സ്വന്തം ബാങ്കില്‍ നിക്ഷേപിച്ച പണം റേഷന്‍ പോലെ ഇരന്നുവാങ്ങുന്നതിനുവേണ്ടിയാണ് ഈ കാത്തുകെട്ടി നില്‍പ്പെന്നും സതീശന് തന്റെ ഫേസ് ബുക്കില്‍ പറഞ്ഞു.
സമൂഹത്തില്‍ സ്വാധീനമുള്ളവര്‍ ഗൗരവതരമായ വിഷയത്തില്‍ അഭിപ്രായം പറയുമ്പോള്‍ അതിന്റെ ആഴം എത്രത്തോളം എന്ന് മനസിലാക്കണമെന്നും ഇത് മനസിലാക്കിവേണം അഭിപ്രായം പറയേണ്ടതെന്നും അദ്ദേഹം മോഹന്‍ലാലിനെ ഓര്‍മിപ്പിച്ചു.
നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം കേട്ടുവെന്നും ആത്മാര്‍ഥമായി നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കാണിതെന്നും മോഹന്‍ലാന്‍ തന്റെ ബ്ലോഗില്‍ പറഞ്ഞിരുന്നു. മദ്യഷോപ്പിനും സിനിമാ ശാലകള്‍ക്ക് മുന്നിലും പരാതികളില്ലാതെ വരി നില്ക്കുന്ന നമ്മള് ഒരു നല്ല കാര്യത്തിനുവേണ്ടി അല്പസമയം വരി നില്ക്കാന് ശ്രമിക്കുന്നതില്‍ കുഴപ്പമില്ല എന്നും മോഹന്‍ലാല്‍ കുറിച്ചിരുന്നു. ഇതിനുമറുപടിയായാണ് സതീശന് ഫേസ് ബുക്കില്‍ പ്രസ്താവന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."