HOME
DETAILS

ദ.കൊറിയന്‍ പ്രസിഡന്റിനെതിരേ ഇംപീച്ച്‌മെന്റ് നടപടിക്ക് പ്രതിപക്ഷം

  
backup
November 21 2016 | 19:11 PM

%e0%b4%a6-%e0%b4%95%e0%b5%8a%e0%b4%b1%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4

സിയൂള്‍: അഴിമതിയാരോപണം നേരിടുന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്വന്‍ ഹെക്കെതിരേ ഇംപീച്ച്‌മെന്റ് നടപടിക്കൊരുങ്ങി പ്രതിപക്ഷം. പാര്‍ക്കിനെ കുറ്റവാളിയായി സംശയിക്കുന്നതായി പ്രോസിക്യൂട്ടര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. പ്രസിഡന്റിന് അഴിമതിയില്‍ പങ്കുണ്ടെന്നു വ്യക്തമാക്കിയ പ്രോസിക്യൂട്ടര്‍ ലീ യങ് യോള്‍ പാര്‍ക്കിനെതിരേ ഇതുവരെ കേസെടുത്തിട്ടില്ലെന്നും എന്നാല്‍ ഉടന്‍ ചോദ്യം ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ പ്രോസിക്യൂട്ടറുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പാര്‍ക്കിന്റെ വക്താവും പ്രോസിക്യൂട്ടര്‍ രാഷ്ട്രീയ ലക്ഷ്യംവച്ച് കെട്ടുകഥകള്‍ ചമക്കുകയാണെന്ന് പാര്‍ക്കിന്റെ അഭിഭാഷകനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രോസിക്യൂട്ടര്‍മാരുടെ മുന്‍പാകെ ഹാജരാകില്ലെന്നാണ് പാര്‍ക്കിന്റെ അഭിഭാഷകന്‍ അറിയിച്ചത്. ആദ്യം കേസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്നു പറഞ്ഞ പാര്‍ക്ക് പെട്ടെന്ന് വാക്കുമാറുകയായിരുന്നു. ഇതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചതെന്നാണ് വിവരം.
ചോയി സൂന്‍ സില്‍ എന്ന പ്രസിഡന്റിന്റെ ബാല്യകാല സുഹൃത്ത് പ്രസിഡന്റുമായുള്ള അടുപ്പം മുതലാക്കി സര്‍ക്കാരിന്റെ തന്ത്രപ്രധാന ഔദ്യോഗിക രേഖകള്‍ പരിശോധിക്കുകയും സന്നദ്ധസംഘടന വഴി അനധികൃതമായി പണം സമ്പാദിക്കുകയും ചെയ്തതായാണ് ആരോപണം. ഉറ്റസുഹൃത്തിന് സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകള്‍ പരിശോധിക്കാന്‍ അനുവാദം നല്‍കുകയും അനധികൃതമായി പണം സമ്പാദിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്തുവെന്നതാണ് പ്രസിഡന്റിനെതിരായ കുറ്റം.
ചോയി ഗേറ്റ് എന്ന പേരിലാണ് വിവാദം അറിയപ്പെടുന്നത്. ഔദ്യോഗിക പദവിലില്ലാത്ത ചോയിക്ക് രേഖകള്‍ പരിശോധിക്കാന്‍ നല്‍കൂ എന്ന് പ്രസിഡന്റ് ഉത്തരവിട്ടതാണ് വിവാദമായത്. സില്ലിനെയും പ്രസിഡന്റിന്റെ മറ്റു സഹായികളെയും ഈ മാസം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. പാര്‍ക്കിന്റെ രാജിക്കായി ഏതാനും ദിവസങ്ങളായി ജനലക്ഷങ്ങള്‍ തെരുവില്‍ പ്രക്ഷേഭം നടത്തി വരികയാണ്.
ദക്ഷിണ കൊറിയയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം അല്‍ ജസീറക്കു നല്‍കിയ അഭിമുഖത്തില്‍ പ്രസിഡന്റിനെ പുറത്താക്കുകയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയിരുന്നു. അത് എത്രയും വേഗം നിസാരമായി തങ്ങള്‍ നടപ്പിലാക്കും. പുതിയ പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പും ഉടന്‍തന്നെ ഉണ്ടാവുമെന്നും ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധികള്‍ വ്യക്തമാക്കി.
പ്രസിഡന്റ് രാജിവെക്കുന്നതിന്റെ യാതൊരു ലക്ഷണങ്ങളും കാണാനില്ലെന്നും അതുകൊണ്ടു തന്നെ ഇംപീച്ച്‌മെന്റ് തന്നെയാണ് തങ്ങളുടെ മുന്നിലുള്ള മാര്‍ഗമെന്നും അവര്‍ പറഞ്ഞു. 2018 ഫെബ്രുവരിയിലാണ് പാര്‍ക്കിന്റെ പ്രസിഡന്റ് പദവിയിലുള്ള അഞ്ച് വര്‍ഷ കാലാവധി അവസാനിക്കുക.

ഭരണഘടനയനുസരിച്ച് കൊലപാതകക്കുറ്റം, കലാപം എന്നീ രണ്ടു കുറ്റകൃത്യങ്ങളിലൊഴികെ ഭരണത്തിലിരിക്കുന്ന പ്രസിഡന്റിനെതിരേ ക്രിമിനല്‍ കുറ്റം ചുമത്താന്‍ പാടില്ലാത്ത രാജ്യമാണ് ദക്ഷിണ കൊറിയ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago