HOME
DETAILS

തീരുമാനത്തിന് പുല്ലുവില; തമിഴ്‌നാട് ആളിയാര്‍ വെള്ളം കുറച്ചു

  
backup
November 21 2016 | 19:11 PM

%e0%b4%a4%e0%b5%80%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2

പാലക്കാട്: ആളിയാറില്‍ നിന്നും നല്‍കേണ്ട വെള്ളത്തിന്റെ അളവ് കുറച്ചു. പറമ്പിക്കുളം ആളിയാര്‍ സംയുക്ത ജല ക്രമീകരണ ബോര്‍ഡ് യോഗത്തിലെടുത്ത തീരുമാനത്തിന് വിരുദ്ധമായാണ് തമിഴ്‌നാട് വീണ്ടും കേരളത്തിന് നല്‍കുന്ന ജലത്തിന്റെ അളവ് വെട്ടിക്കുറച്ചത്.
ഈ മാസം 15 മുതല്‍ 30 വരെ കേരളത്തിന് നല്‍കേണ്ടത് 310 ദശലക്ഷം ഘനയടി വെള്ളമാണ്. ഇതുപ്രകാരം സെക്കന്‍ഡില്‍ 240 ഘനയടി തോതില്‍ വെള്ളം തുറന്നു വിടണം. ഇപ്പോള്‍ 170 ഘനയടിയാണ് വെള്ളം വിട്ടിട്ടുള്ളത്. ജൂലൈ ഒന്നുമുതല്‍ നവംബര്‍ 15 വരെ കരാര്‍ പ്രകാരം ചിറ്റൂര്‍ പുഴയിലേക്ക് 3.2 ടി.എം.സി. വെള്ളം നല്‍കണം. ഇപ്പോള്‍ കേരളത്തിന് കിട്ടിയത് 1.9 ടി.എം.സി യാണ്. പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളില്‍ നിന്നും സര്‍ക്കാര്‍പതി പവര്‍ ഹൗസില്‍ നിന്നും വൈദ്യുതി ഉണ്ടാക്കി പുറത്തേക്കു വിടുന്ന വെള്ളം മുഴുവന്‍ കോണ്ടൂര്‍ കനാല്‍ വഴി തിരുമൂര്‍ത്തി ഡാമില്‍ എത്തിച്ച്, തമിഴ്‌നാട് മധുര, രാമനാഥപുരം, ജില്ലകളിലെ കൃഷിക്ക് വെള്ളം ഉപയോഗിക്കുകയാണ്.

ഇത് വലിയ കരാര്‍ ലംഘനമാണെങ്കിലും കേരളസര്‍ക്കാര്‍ ഒന്നും പറയുന്നില്ല. പറമ്പിക്കുളത്തു നിന്നും16.25 ടി.എം.സി വെള്ളമേ തമിഴനാടിനു നല്‍കേണ്ടതുള്ളൂ. ഇതിന്റെ ഇരട്ടി വെള്ളം അവര്‍ കൊണ്ടുപോകുന്നുണ്ട്. ആളിയാറില്‍ വെള്ളം ഇല്ലെന്ന കാരണം പറഞ്ഞാണ് കേരളത്തിന് നല്‍കേണ്ട വെള്ളം ഇപ്പോള്‍ തരാത്തത്. ആളിയാറില്‍ നിന്നും വെള്ളം നല്‍കാന്‍ തയാറാവാത്തതിനാല്‍ ഇതിന്റെ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത് പാലക്കാട്ടെ കര്‍ഷകരാണ്.

കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധ ഡാമുകളുടെ ഉപദേശക സമിതി യോഗത്തില്‍ രണ്ടാം വിള നെല്‍കൃഷി ഇറക്കരുതെന്ന് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. വെള്ളം കുറച്ച് ഉപയോഗിക്കാന്‍ പറ്റുന്ന കൃഷികള്‍ ചെയ്യാന്‍ കൃഷി വകുപ്പും ഉത്തരവിട്ടുകഴിഞ്ഞു. ഇതിനു വിരുദ്ധമായി കൃഷി ചെയ്തു ഉണക്കം ബാധിച്ചാല്‍ ഒരു സഹായവും കിട്ടാതിരിക്കാനാണ് തീരുമാനം ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നെടുത്തതെന്നും, ആദ്യമായാണ് ജില്ലയില്‍ രണ്ടാംവിള ഇറക്കേണ്ടതില്ലെന്ന് ഭരണകൂടം തീരുമാനിച്ചതെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.
ഇതിനിടയില്‍ ശിരുവാണിയില്‍ നിന്നും തമിഴ്‌നാടിന് നല്‍കുന്ന കുടിവെള്ളം നിര്‍ത്തണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. ശിരുവാണി വെള്ളം നിര്‍ത്തിയാലും തമിഴ്‌നാടിന് പ്രശ്‌നമാവില്ല. ഇപ്പോള്‍ തിരുമൂര്‍ത്തി ഡാമിന് താഴത്ത് നാലോളം വാട്ടര്‍ടാങ്കുകളും ജലശുദ്ധീകരണികളും നിര്‍മിച്ച് വരുന്നുണ്ട്.
2017ല്‍ പദ്ധതി പൂര്‍ത്തീകരിച്ചു കുടിവെള്ള വിതരണം നടത്തും. ഇതോടെ ശിരുവാണി വെള്ളം കിട്ടിയില്ലെങ്കിലും കുടി വെള്ളക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്നും തമിഴ്‌നാട്ടിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതിനിടയില്‍ മലമ്പുഴ ഡാമിന്റെ മുഖ്യ ജലസ്രോതസായ ഒന്നാം പുഴയുടെ ഉത്ഭവ സ്ഥാനത്തു ചെറിയ ചെക്കുഡാമുകള്‍ നിര്‍മിച്ച് കര്‍ഷകര്‍ പ്രദേശത്തേക്ക് വെള്ളം കൊണ്ടുപോകുന്നതിനാല്‍ മലമ്പുഴയില്‍ നീരൊഴുക്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  8 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  8 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  8 hours ago