HOME
DETAILS

പാര്‍ട്ടിയുടെ 'പവര്‍ ഹൗസ് ' ഇനി മന്ത്രി; ഊര്‍ജമേഖലയ്ക്ക് ഗുണകരമാകുമെന്ന് വിലയിരുത്തല്‍

  
backup
November 21 2016 | 19:11 PM

%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%97%e0%b4%b8

തൊടുപുഴ:സംസ്ഥാനത്തിന്റെ വൈദ്യുതി ഉത്പാദനത്തില്‍ മുക്കാല്‍ പങ്കും നിര്‍വഹിക്കുന്ന ഇടുക്കിയില്‍ നിന്നും വൈദ്യുതി വകുപ്പിന് അമരക്കാരനുണ്ടാകുമ്പോള്‍ അത് ഊര്‍ജമേഖലയ്ക്ക് ഏറെ ഗുണകരമാകുമെന്ന് വിലയിരുത്തല്‍. വരാനിരിക്കുന്ന ഊര്‍ജപ്രതിസന്ധിയടക്കം മുടങ്ങിക്കിടക്കുന്ന വൈദ്യുതി പദ്ധതികളുടെ പുനരുജ്ജീവനം ഉള്‍പ്പടെ ഏറെ വെല്ലുവിളികള്‍ നേരിടേണ്ടിവരുമെങ്കിലും എം.എം മണിയുടെ രംഗപ്രവേശം ഏറെ ശുഭകരമായാണ് കെ.എസ്.ഇ.ബി കാണുന്നത്. വൈദ്യുതി ബോര്‍ഡിന് കീഴില്‍ നിര്‍മാണത്തിലിരിക്കുന്ന ഏറ്റവും വലിയ പദ്ധതിയായ 60 മെഗാവാട്ടിന്റെ പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടേയും 40 മെഗാവാട്ടിന്റെ തൊട്ടിയാര്‍ പദ്ധതിയുടേയും വിളിപ്പാടകലെയാണ് മണിയുടെ നാടായ കുഞ്ചിത്തണ്ണി.

നിലച്ചിരിക്കുന്ന പദ്ധതിയുടെ നിര്‍മാണം ഡിസംബറില്‍ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ഇ.ബി. വകുപ്പുമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണം കൂടിയാകുമ്പോള്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാകുമെന്നാണ് ബോര്‍ഡിന്റെ പ്രതീക്ഷ. ഇടുക്കി പവര്‍ ഹൗസ് നവീകരണം തുടങ്ങാന്‍ ഒരുങ്ങുകയുമാണ്.

ഇടുക്കി,പള്ളിവാസല്‍, ചെങ്കുളം, നേര്യമംഗലം, പന്നിയാര്‍, ലോവര്‍ പെരിയാര്‍, മാട്ടുപ്പെട്ടി ഉള്‍പ്പടെയുള്ള പ്രധാന ജലവൈദ്യുത നിലയങ്ങള്‍ ഇടുക്കി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. വന്‍കിട ജലവൈദ്യുത പദ്ധതികള്‍ക്കു പുറമെ മറ്റു മാര്‍ഗങ്ങളിലൂടെ വൈദ്യുതോല്‍പാദനം വര്‍ധിപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനം.

കാറ്റില്‍നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഹൈറേഞ്ചിലെ മലനിരകള്‍. രാമക്കല്‍മേട് കേന്ദ്രീകരിച്ചു ചില സ്വകാര്യ കമ്പനികളുടെ നേതൃത്വത്തില്‍ കാറ്റാടികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് എം.എം. മണിയുടെ മണ്ഡലമായ ഉടുമ്പഞ്ചോലയിലാണ്. ചതുരംഗപ്പാറയില്‍ തമിഴ്‌നാട് സര്‍ക്കാരും കാറ്റാടികള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ മേഖലയുടെ പൂര്‍ണമായ സാധ്യത പ്രയോജനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

ജലവൈദ്യുത പദ്ധതികളെ അപേക്ഷിച്ചു കുറഞ്ഞ ചെലവ് മാത്രമാണ് കാറ്റാടി പദ്ധതികള്‍ക്കു വേണ്ടിവരിക. പ്രകൃതി, കൃഷി തുടങ്ങിയവയ്ക്കു ദോഷം ചെയ്യുന്ന ആഘാതങ്ങളും കുറവായിരിക്കും. പൂര്‍ണമായും പുല്‍മേടുകളും മൊട്ടക്കുന്നുകളും കേന്ദ്രീകരിച്ചാണ് പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കുക എന്നതിനാല്‍ കര്‍ഷകരുടെ ഭൂമി വളരെ കുറച്ചുമാത്രം ഏറ്റെടുത്താല്‍ മതിയാകും.
വന്‍കിട ജലവൈദ്യുത പദ്ധതികള്‍ക്കൊപ്പം കാറ്റില്‍നിന്നുള്ള വൈദ്യുതി ഉല്‍പാദനത്തിനാണ് ഇനി ശ്രദ്ധ ചെലുത്തേണ്ടത്. ഇക്കാര്യങ്ങളിലെല്ലാം എം.എം മണിയുടെ രംഗപ്രവേശത്തോടെ തുടക്കം കുറിക്കാനാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം ഊര്‍ജപ്രതിസന്ധി തരണം ചെയ്യല്‍ പുതിയ മന്ത്രിയ്ക്ക് ഏറെ ശ്രമകരമായിരിക്കും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എക്കാലത്തും ഊര്‍ജം പകരുന്ന പാര്‍ട്ടിയുടെ 'പവര്‍ ഹൗസ്' ആയ എം.എം. മണിയ്ക്ക് ഇത് കഴിയുമെന്നാണ് അണികളുടെ വിലയിരുത്തല്‍.
മണിയാശാന് പാര്‍ട്ടി കരുതിവെച്ചിരിക്കുന്നതെന്ത് എന്ന് അണികളും അനുഭാവികളും ആകാംക്ഷയോടെ ചോദിച്ച ചോദ്യത്തിന് ഇപ്പോഴാണ് ഉത്തരമായത്. അല്‍പം വൈകിയാണെങ്കിലും അര്‍ഹതപ്പെട്ട മന്ത്രിസ്ഥാനം ലഭിച്ചതോടെ ഇടുക്കി പുതിയ പ്രതീക്ഷകളിലേക്ക് ഉറ്റുനോക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  37 minutes ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  an hour ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  2 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  4 hours ago